Home Gulf ശിഹാബ് തങ്ങള്‍ വെല്‍നസ് കെയര്‍ പദ്ധതിയുമായി കെ എം സി സി

ശിഹാബ് തങ്ങള്‍ വെല്‍നസ് കെയര്‍ പദ്ധതിയുമായി കെ എം സി സി

by KCN CHANNEL
0 comment

ദുബായ്: ദുബായ് കെ എം സി സി ബദിയഡുക്ക പഞ്ചായത്ത് കമ്മറ്റി ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ച് ‘വെല്‍നസ് കെയര്‍’ എന്ന പേരില്‍ നിര്‍ദ്ധനരോഗികള്‍ക്ക് ആശ്വാസ പദ്ധതി നടപ്പിലാക്കാന്‍ ദുബായ് കെ എം സി സി ബദിയടുക്ക പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചു.
ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ കിടപ്പ് രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശ്വാസമാവുകയാണ് പദ്ധതിയുടെ ലക്ഷ്യം. അദ്യഘട്ടമായി 2 ലക്ഷം രൂപയുടെ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കും. നിലവില്‍ ദുബായ് കെ എം സി സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി നല്‍കിയ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ആംബുലന്‍സ് സര്‍വ്വീസ് ശിഹാബ് തങ്ങള്‍ ചാരിറ്റബില്‍ ട്രസ്റ്റിന് കീഴില്‍ നടന്ന് വരുന്നു.

ദുബായ് യു എ ഇയുടെ അന്‍പത്തിമൂന്നാം ദേശീയ ദിനത്തോട് അനുബന്ധിച്ച ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി നവംബര്‍ 23 ന്നു അബു ഹൈല്‍
വെല്‍ഫിറ്റ് ഇന്റര്‍നാഷ്ണല്‍ സ്‌പോര്‍ട്‌സ് ബേ ഗ്രൗണ്ടില്‍ വെച്ച് സംഘടിപ്പിക്കുന്ന
കെ എസ് അബ്ദുല്ല മെമോറിയല്‍ ട്രോഫി കാസറഗോഡ് ക്രിക്കറ്റ് ചാമ്പ്യന്‍സ് ലീഗില്‍ ബദിയടുക്ക പഞ്ചായത്ത് ടീമിനെ നയിക്കാന്‍ ടീം മാനേജരായി റസാഖ് ബദിയഡുക്കയെ നിയമിച്ചു യു എ ഇയുടെ അമ്പത്തി മൂന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കൈന്‍ഡ്നസ്സ് ബ്ലഡ് ഡൊണേഷന്‍ ടീമുമായി സഹകരിച്ച് ദുബൈ കെഎംസിസി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഡിസംബര്‍ 2ന് തിങ്കളാഴ്ച്ച ദുബൈ ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പില്‍ പഞ്ചായത്തില്‍ നിന്ന് 100പേരെ
പങ്കെടുപ്പിച്ചു കൊണ്ട് രക്തദാനം ചെയ്യുവാനും
തീരുമാനിച്ചു
അല്‍കിസൈസ് മീഖാത്ത് റെസ്റ്റാറ്റാന്റില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് മുഹമ്മദ് പിലാങ്കട്ട അധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി എം എസ് ഹമീദ് ഗോളിയടുക്ക സ്വാഗതം പറഞ്ഞു
ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി ഉല്‍ഘാടനം ചെയ്തു മണ്ഡലം വൈസ് പ്രസിഡന്റ മുനീഫ് ബദിയടുക്ക , സെക്രട്ടറി റസാഖ് ബദിയടുക്ക , മൊയ്ദു മലങ്കര ,അസീസ് ചിമ്മിനടുക്ക സിദ്ദീഖ് പള്ളത്തടുക്ക,തുടങ്ങിയവര്‍ പ്രസംഗിച്ചു മുനീഫ് പ്രാര്‍ത്ഥനയും ദുബായ് കെ എം സി സി ബദിയടുക്ക പഞ്ചായത്ത് ട്രഷറര്‍ അഷ്റഫ് കുക്കംകൂടല്‍നന്ദിയുംപറഞ്ഞു

You may also like

Leave a Comment