Thursday, November 21, 2024
Home Gulf കെ എം അബ്ബാസിന്റെ പുസ്തകങ്ങള്‍ക്ക് പ്രിയമേറുന്നു.

കെ എം അബ്ബാസിന്റെ പുസ്തകങ്ങള്‍ക്ക് പ്രിയമേറുന്നു.

by KCN CHANNEL
0 comment

ഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവത്തില്‍,
കെ.എം. അബ്ബാസ് ആരിക്കാടിയുടെ ‘അര്‍ബുദമേ നീ എന്ത്’ എന്ന ആത്മകഥയും ഹാ മനുഷ്യര്‍ എന്ന ഓര്‍മക്കുറിപ്പുകളും, ഷാര്‍ജ പുസ്തക മേളയില്‍ തരംഗമായി.മികച്ച പ്രതികരണമാണ് പുസ്തകങ്ങള്‍ക്ക് ലഭിക്കുന്നത്. സ്വന്തം അനുഭവങ്ങളുടെ ആഴങ്ങളില്‍ നിന്നുള്ള വാക്കുകള്‍ ഏവരും സ്വീകരിക്കുന്നു, അര്‍ബുദത്തെ നേരിട്ടവരും അവരെ സ്‌നേഹിക്കുന്നവരുമായ ആയിരക്കണക്കിന് മനസ്സുകള്‍ക്ക് പ്രചോദനമാകുന്നു. ഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവത്തില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങില്‍, പ്രമുഖ എഴുത്തുകാരന്‍ കെ.എം. അബ്ബാസ്, തന്റെ പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളോടൊപ്പം എക്സ്പോ സെന്ററില്‍ ഓര്‍മ്മകള്‍ പങ്കുവെച്ചു.
അര്‍ബുദം എന്ന മഹാമാരിയെ അതിജീവിക്കുന്നതിന്റെ പോരാട്ടവും പ്രതീക്ഷയും നിറഞ്ഞതാണ് ഈ പുസ്തകം. എഴുത്തുകാരന്റെ വാക്കുകള്‍, വായനക്കാരില്‍ ഒരു പുതിയ ജീവിതചൈതന്യം ഉണര്‍ത്തുന്നു. ഷാര്‍ജ പുസ്തകോത്സവത്തില്‍ നടന്ന പ്രകാശന ചടങ്ങ്, ഈ പുസ്തകത്തിന്റെ പ്രാധാന്യം ചുണ്ടിക്കാട്ടുന്നു.ഒലീവ് മരമേ ജലം തേടിപ്പോയ വേരെവിടെ എന്ന കാവ്യസമാഹാരവുംശ്രദ്ധേയമായി

You may also like

Leave a Comment