Home Gulf ഡോ. എം.എ മുംതാസിന്റെ ‘ഹൈമെനോകലിസ് ‘ ഷാര്‍ജാ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍ പ്രകാശനം ചെയ്തു

ഡോ. എം.എ മുംതാസിന്റെ ‘ഹൈമെനോകലിസ് ‘ ഷാര്‍ജാ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍ പ്രകാശനം ചെയ്തു

by KCN CHANNEL
0 comment

ഡോ. എം.എ.മുംതാസിന്റെ ഹൈമെനോകലിസ് എന്ന യാത്രാ വിവരണ പുസ്തകം എഴുത്തുകാരന്‍ അര്‍ഷാദ് ബത്തേരി എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ ബഷീര്‍ തിക്കോടിക്ക് നല്‍കി പ്രകാശനം ചെയ്തു.

പ്രശസ്ത സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ കെ.പി.കെ വെങ്ങര, പുന്നക്കന്‍ മുഹമ്മദലി, ലിപി പബ്ലിക്കേഷന്‍ സാരഥി ലിപി അക്ബര്‍,ദുബായ് കെ.എം.സി.സി വനിത വിങ്ങ് ജനറല്‍ സെക്രട്ടറി റീന സലീം, എഴുത്തുകാരന്‍
സജീദ് ഖാന്‍, , എഴുത്തുകാരനും, മോട്ടിവേറ്ററുമായ എം.എ. സുഹൈല്‍,
റാഫി പള്ളിപ്പുറം ,ജിംഖാന ഗള്‍ഫ് ചാപ്റ്റര്‍ പ്രസിഡന്റ് ഹനീഫ് മരവയല്‍ തുടങ്ങിയവര്‍ സംസാരിച്ചു

കാസര്‍കോട് തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി സ്‌കൂളിലെ ചരിത്ര വിഭാഗം അധ്യാപികയും, എഴുത്തുകാരിയും, കവയിത്രിയുമായ ഡോ. എം.എ. മുംതാസിന്റെ യാത്രാവിവരണ പുസ്തകമായ ഹൈമെനൊകലിസ് മക്ക മദീന, ദുബൈ , അബുദാബി, ഫുജൈറ തുടങ്ങിയ അറേബ്യന്‍ നാടുകളുടെ ചരിത്ര സാമൂഹ്യ, സാംസ്‌ക്കാരികമായ ചുറ്റുപാടുകളെ പ്രമേയമാക്കി എഴുതിയതാണ്
തുടര്‍ച്ചയായി മൂന്നാമത്തെ വര്‍ഷമാണ് ഷാര്‍ജാ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍ വിവിധ പുസ്തകങ്ങള്‍ പ്രകാശനം നടത്തുന്നത്.
ഓര്‍മ്മയുടെ തീരങ്ങളില്‍ , മിഴി , ടുലിപ്പ് പൂക്കള്‍ വിരിയും കാശ്മീര്‍ താഴ്വരയിലൂടെ, ഗുല്‍മോഹറിന്‍ ചാരെ എന്നീ കൃതികളും രചിച്ചിട്ടുണ്ട്
സാമൂഹ്യ സാംസ്‌ക്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായ എം.എ. മുംതാസിന് ജനാധിപത്യ കലാസാഹിത്യവേദിയുടെ അധ്യാപക പ്രതിഭാ പുരസ്‌ക്കാരം, പാറ്റ് ടാഗോര്‍ അവാര്‍ഡ്, റോട്ടറി ക്ലബ്ബിന്റെ നാഷന്‍ ബില്‍ഡര്‍ അവാര്‍ഡ്, ഭാരത് സേവക് സമാജിന്റെ സാഹിത്യത്തിനുള്ള ദേശീയ പുരസ്‌കാരം എന്നിവനേടിയിട്ടുണ്ട്.

You may also like

Leave a Comment