Home Gulf സന്തോഷ വാര്‍ത്ത; ഒറ്റ ദിവസം, വന്‍ പ്രഖ്യാപനവുമായി ഇത്തിഹാദ് എയര്‍വേയ്‌സ്, വരുന്നൂ പുതിയ സര്‍വീസുകള്‍, അതും 10 സെക്ടറുകളില്‍

സന്തോഷ വാര്‍ത്ത; ഒറ്റ ദിവസം, വന്‍ പ്രഖ്യാപനവുമായി ഇത്തിഹാദ് എയര്‍വേയ്‌സ്, വരുന്നൂ പുതിയ സര്‍വീസുകള്‍, അതും 10 സെക്ടറുകളില്‍

by KCN CHANNEL
0 comment

അബുദാബി: വലിയ പ്രഖ്യാപനവുമായി അബുദാബിയുടെ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്‌സ്. സര്‍വീസുകള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി 10 സെക്ടറുകളിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങുമെന്ന് എയര്‍ലൈന്‍ അറിയിച്ചു.

ഇത്തിഹാദ് എയര്‍വേയ്‌സിന്റെ പദ്ധതികളിലെ നാഴികക്കല്ലാണ് ഈ പ്രഖ്യാപനം. ഏതൊക്കെ സ്ഥലങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍ തുടങ്ങുകയെന്ന കാര്യം നവംബര്‍ 25ന് പ്രഖ്യാപിക്കുമെന്നാണ് ഇത്തിഹാദ് അറിയിച്ചിരിക്കുന്നത്. നിലവില്‍ 83 സെക്ടറുകളിലേക്കാണ് ഇത്തിഹാദ് സര്‍വീസുകള്‍ നടത്തി വരുന്നത്. പുതിയ പത്ത് സര്‍വീസുകള്‍ കൂടിയാകുമ്പോള്‍ ഇത്തിഹാദ് എയര്‍വേയ്‌സിന്റെ സര്‍വീസുകള്‍ 93 ആകും.

തങ്ങളുടെ ഉപയോക്താക്കളെ ഏറെ സന്തോഷിപ്പിക്കുന്ന പുതിയ ലക്ഷ്യസ്ഥാനങ്ങള്‍ പ്രഖ്യാപിക്കാന്‍ ഏറക്കുറെ തയ്യാറായിരിക്കുകയാണെന്നും 2025ലേക്കുള്ള പുതിയ മൂന്ന് സെക്ടറുകള്‍ നിലവില്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഇത്തിഹാദിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആന്റൊനോള്‍ഡോ നീവ്‌സ് പറഞ്ഞു. പ്രേഗ്, വാര്‍സോ, അല്‍ അലമൈന്‍ എന്നിവയാണ് ഈ മൂന്ന് സ്ഥലങ്ങള്‍.

You may also like

Leave a Comment