എരിയാലില്‍ വച്ച് നടന്ന മാരത്തോണ്‍ കൂട്ടയോട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ : സമീറ ഫൈസല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു
മൊഗ്രല്‍ പുത്തുര്‍ ഗ്രാമ പഞ്ചായത്ത് കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് കേരളോത്സവം 2024 എരിയാലില്‍ വച്ച് നടന്ന മാരത്തോണ്‍ കൂട്ട ഓട്ടത്തോടെ തുടക്കം കുറിച്ചു എരിയാല്‍ ഗ്രീന്‍ സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പരിസരത്ത് വച്ച് നടന്ന കൂട്ടയോട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ : സമീറ ഫൈസല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രമീളമജല്‍ അധ്യക്ഷത വഹിച്ചു നവംബര്‍ 15ാം തിയതി മുതല്‍ 30ാം തിയതി വരെയാണ് കേരളോത്സവം നടക്കുന്നത് എരിയാല്‍ ഗ്രീന്‍ സ്റ്റാര്‍ ക്ലബ് പരിസരത്ത് നിന്ന് ആരംഭിച്ച കൂട്ടയോട്ടം സര്‍വീസ് റോഡ് വഴി ചൗക്കി ബദര്‍പള്ളി പെരിയടുക്ക കെല്‍ വഴിയുള്ള കമ്പാര്‍ സ്റ്റേഡിയം പരിസരത്ത് ഫിനിഷിംഗ് പോയിന്റില്‍ സമാപിച്ചു വിജയികളെ സംഘാടന സമിതി ഗ്രീന്‍ സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് എരിയാല്‍ അഭിനന്ദിച്ചു മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള പത്തോളം ക്ലബ്ബുകളില്‍ നിന്ന് 24 ഓളം ക്ലബ്ബ്പ്രതിനിധികള്‍ കുട്ടയോട്ടത്തില്‍ പങ്കെടുത്തു 12 ഓളം ക്ലബ്ബ് പ്രതിനിധികള്‍ ഫിനിഷിംഗ് ചെയ്തു കൂട്ടയോട്ടത്തില്‍ ഒന്നാം സ്ഥാനം മിറാക്കിള്‍ കമ്പാറിന്റെ മുഹമ്മദ് കരസ്ഥമാക്കി രണ്ടാം സ്ഥാനം വികാന്‍സ് കടവത്തിന്റെ മുഹമ്മദ് നബഹാന്‍ കരസ്ഥമാക്കി മൂന്നാം സ്ഥാനം ഫ്രണ്ട്‌സ് കമ്പാറിന്റെ ഗൗതം കരസ്ഥമാക്കി മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗം റാഫി എരിയാല്‍ നൗഫല്‍ പൂത്തുര്‍ എന്നിവര്‍ പരിപാടിയ്ക്ക് ആശംസകള്‍ നേര്‍ന്നു സംഘാടന സമിതി ഗ്രീന്‍ സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പ്രസിഡണ്ട് കൂഞ്ഞാലി എരിയാല്‍ ഹബീബ് എരിയാല്‍ എ.പി ഹനീഫ് ശാഫി സിദ്ധകട്ട മഹമ്മൂദ് കുളങ്കര സുലൈമാന്‍ കുളങ്കര വസന്തന്‍ സലാം എരിയാല്‍ അമീര്‍ എരിയാല്‍ ഷുക്കൂര്‍ കുന്നില്‍ അറഫാത്ത് ഇര്‍ഷാദ് കുന്നില്‍ സിദ്ദീഖ് ചിമ്മു ജാഫര്‍ ആസാദ് നഗര്‍ റഫീക്ക് കല്ലുവളപ്പില്‍ എന്നിവര്‍ സംബന്ധിച്ചു സംഘാടന സമിതി ഗ്രീന്‍ സ്റ്റാര്‍ ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി അബു നവാസ് സ്വാഗതവും എന്‍.എ നജീബ് നന്ദിയും പറഞ്ഞു