വിമാന ഇന്ധന വില കുതിച്ചുയരുന്നു, അടിയന്തര ഇടപെടല്‍ വേണം; ആശങ്ക അറിയിച്ച് ഇന്ത്യന്‍ വിമാന കമ്പനികള്‍
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ വിമാന ഇന്ധന വില ഉയര്‍ന്നതോടെ പ്രതിസന്ധിയിലായി വിമാന കമ്പനികള്‍. ആ?ഗോള എണ്ണ വിപണിയില്‍ എടിഎഫിന്റെ വില കുതിച്ചുയര്‍ന്നതോടെയാണ് പ്രതിസന്ധി രൂ?ക്ഷമായത്. ഇന്ത്യന്‍ വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്ന് അറിയിച്ച് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ് (എഫ്‌ഐഎ). എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് എഫ്‌ഐഎ. ഇന്ത്യന്‍ വിമാന കമ്പനികള്‍ കടുത്ത സമ്മര്‍ദ്ദമാണ് നേരിടുന്നതെന്ന് ചൂണ്ടികാട്ടി എഫ്‌ഐഎ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് കത്തയച്ചു. അടിയന്തര ഇടപെടല്‍ വേണമെന്നാണ് ആവശ്യം.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വിമാന ഇന്ധന വില കിലോലിറ്ററിന് 2 ലക്ഷം രൂപയ്ക്ക് മുകളിലെത്തിയിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ഇന്ത്യയിലെ പല വിമാന കമ്പനികളും സാമ്പത്തികമായി നഷ്ടത്തിലാണ്. വിമാന കമ്പനികളുടെ ആകെ പ്രവര്‍ത്തനച്ചെലവിന്റെ 30-40 ശതമാനമായിരുന്ന ഇന്ധനച്ചെലവ് ഇപ്പോള്‍ 55-60 ശതമാനമായി ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ ഇന്ധനത്തിന്മേലുള്ള 11% എക്‌സൈസ് ഡ്യൂട്ടി താല്‍ക്കാലികമായി ഒഴിവാക്കണമെന്നും വിവിധ സംസ്ഥാനങ്ങള്‍ ഈടാക്കുന്ന ഉയര്‍ന്ന വാറ്റ് (VAT) കുറകാണാമെന്നും എഫ്‌ഐഎ ആവശ്യപ്പെട്ടു. ഹോര്‍മൂസ് ഉപരോധത്തെ തുടര്‍ന്നുള്ള ക്രൂഡ് ഓയില്‍ വില വര്‍ധനയാണ് എടിഎഫിന്റെയും വില വര്‍ധയ്ക്ക് കാരണമായത്. ക്രൂഡ് ഓയില്‍ വില കുറയുന്ന സമയത്തുപോലും വിമാന ഇന്ധനത്തിന് ഉയര്‍ന്ന വില നല്‍കേണ്ടി വരുന്നതിലെ അപാകതയും കമ്പനികള്‍ ചൂണ്ടിക്കാട്ടി. പശ്ചിമേഷ്യന്‍ പ്രതിസന്ധിയെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ വിമാന ഇന്ധനത്തിന്റെ എക്‌സൈസ് നികുതി ഉയര്‍ത്തിയിരുന്നു.
ഇന്ധന പ്രതിസന്ധി തുടര്‍ന്നാല്‍ അതിന്റെ ആഘാതം നേരിട്ട് യാത്രക്കാരിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്. പ്രവര്‍ത്തനച്ചെലവ് താങ്ങാനാവാതെ വരുമ്പോള്‍ വിമാന ടിക്കറ്റ് നിരക്കുകള്‍ വന്‍തോതില്‍ വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകും. കൂടാതെ ലാഭകരമല്ലാത്ത റൂട്ടുകളിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കാനോ വിമാനങ്ങളുടെ എണ്ണം കുറക്കാനോ സാധ്യതയുണ്ട്. ഇത് യാത്രക്കാരെ നേരിട്ട് തന്നെ ബാധിക്കും. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ രാജ്യത്തെ വ്യോമയാന മേഖല വലിയ തകര്‍ച്ചയെ നേരിടുമെന്നും പല വിമാനക്കമ്പനികളും പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നുമാണ് ആശങ്ക.




