ആകെയുള്ള ഏഴു സീറ്റില്‍ ബി ജെ പിയ്ക്കും കോണ്‍ഗ്രസിനും ഒരു സീറ്റ് വീതമാകും ലഭിക്കുക. ബാക്കിയുള്ള 5 സീറ്റുകള്‍ എല്‍ ഡി എഫിന് എന്ന നിലയിലാണ് ധാരണയായത്
കുട്ടനാട്: കേരളത്തില്‍ സി പി എം – കോണ്‍ഗ്രസ് – ബി ജെ പി സഖ്യം എന്ന് കേട്ടാല്‍ ഞെട്ടുമോ? എന്നാല്‍ തത്കാലം ഞെട്ടല്‍ മാറ്റാം. കുട്ടനാട്ടിലെ ഒരു ബാങ്ക് തെരഞ്ഞെടുപ്പിലാണ് ഈ വല്ലാത്തൊരു കൂട്ടുകെട്ട് രൂപപ്പെട്ടത്. ഊരുക്കരി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലാണ് സി പി എമ്മും കോണ്‍ഗ്രസും ബി ജെ പിയും സഖ്യത്തിയിലായ്. ഇടതു മുന്നണി ഭരിക്കുന്ന സഹകരണ ബാങ്കില്‍ തെരഞ്ഞെടുപ്പ് ചിലവ് ഒഴിവാക്കാനാണ് സീറ്റ് വീതം വച്ചുള്ള സഖ്യത്തിന് തീരുമാനമായത്. ആകെയുള്ള ഏഴു സീറ്റില്‍ ബി ജെ പിയ്ക്കും കോണ്‍ഗ്രസിനും ഒരു സീറ്റ് വീതമാകും ലഭിക്കുക. ബാക്കിയുള്ള 5 സീറ്റുകള്‍ എല്‍ ഡി എഫിന് എന്ന നിലയിലാണ് ധാരണയായത്.
എല്‍ ഡി എഫിന്റെ അഞ്ച് സീറ്റുകളില്‍ മൂന്ന് എണ്ണം സി പി എമ്മിനും രണ്ട് സീറ്റ് കേരള കോണ്‍ഗ്രസിനും നല്‍കിയിട്ടുണ്ട്. സി പി ഐക്ക് സീറ്റ് നല്‍കിയിട്ടില്ല. ഇതേ തുടര്‍ന്ന് സി പി എമ്മിനെതിരെ സി പി ഐ രണ്ട് സ്ഥാനാര്‍ഥികളെ നിര്‍ത്തി. ജനറല്‍ വിഭാഗത്തിലും സംവരണ വിഭാഗത്തിലുമാണ് സി പി എം – സി പി ഐ നേര്‍ക്കുനേര്‍ മത്സരമുണ്ടാകുക.