Home Kerala മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ : മുഖ്യമന്ത്രി കള്ളം പറയുന്നു; മെമ്മോറാണ്ടം നല്‍കിയത് 100 ദിവസം കഴിഞ്ഞ്; പ്രകാശ് ജാവഡേക്കര്‍

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ : മുഖ്യമന്ത്രി കള്ളം പറയുന്നു; മെമ്മോറാണ്ടം നല്‍കിയത് 100 ദിവസം കഴിഞ്ഞ്; പ്രകാശ് ജാവഡേക്കര്‍

by KCN CHANNEL
0 comment

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തെക്കുറിച്ച് മുഖ്യമന്ത്രി കള്ളം പറയുന്നുവെന്ന് പ്രകാശ് ജാവഡേക്കര്‍ ട്വന്റിഫോറിനോട് പറഞ്ഞു. ദുരന്തം ഉണ്ടായി 100 ദിവസം കഴിഞ്ഞാണ് സംസ്ഥാനം മെമ്മോറാണ്ടം നല്‍കുന്നത്. എസ്ഡിആര്‍എഫിലെ 700 കോടിയില്‍ 500 കോടിയിലധികം നല്‍കിയത് കേന്ദ്രസര്‍ക്കാരാണെന്നും പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാലതാമസമുണ്ടായെന്ന ഗുരുതര ആരോപണമാണ് ഉന്നയിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സഹായം വരുന്നിരുന്നു. എത്ര പണം സമാഹരിച്ചുവെന്നോ എങ്ങനെയാണ് ഉപയോഗിക്കാന്‍ ഉപയോഗിക്കാന്‍ പോകുന്നുവെന്നോ അദ്ദേഹം പറഞ്ഞിട്ടില്ല. ജനങ്ങളോടുള്ള വഞ്ചനയാണിത്. വയനാട്ടിലെ ദുരന്തബാധിതരോടുള്ള വഞ്ചനയാണിത് – അദ്ദേഹം വ്യക്തമാക്കി.

Read Also: വയനാട് ദുരന്തം: കേന്ദ്ര ആഭ്യന്തരമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നു; ഉത്തരവാദിത്തത്തില്‍ നിന്നു കേന്ദ്രം ഒളിച്ചോടി; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മുനമ്പം ഭൂപ്രശ്നത്തില്‍ യുഡിഎഫ് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും പ്രകാശ് ജാവഡേക്കര്‍ കുറ്റപ്പെടുത്തി. ഒരു നേതാവ് വഖഫ് ഭൂമി അല്ലെന്ന് പറയുന്നു. എന്നാല്‍ അവരുടെ സഖ്യകക്ഷിയായ മുസ്ലിം ലീഗ് പറയുന്നു വഖഫ് ഭൂമിയാണെന്ന്. അവര്‍ ആളുകളെ ആളുകളെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. ബിജെപി കൊണ്ടുവരുന്ന വഖഫ് ബില്ല് എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കും – വ്യക്തമാക്കി.

മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്ര സഹായം വൈകുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി ഇന്ന് രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നുവെന്നും ആരോപിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കഴിഞ്ഞ് 100 ദിവസം കഴിഞ്ഞിട്ടും കേരളത്തിന് ഇതുവരെ ഒരു രൂപ പോലും നല്‍കിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

You may also like

Leave a Comment