29
കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് നാഷണല്‍ വിമന്‍സ് ലീഗ് കാസറഗോഡ്ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
നഴ്‌സിങ് ഹോസ്റ്റല്‍ വാര്‍ഡറുടെ ഭാഗത്തു നിന്നുമുണ്ടായ മനസീക പീഡനങ്ങളും, സ്വാതന്ത്യ നിഷേധങ്ങളും വിശദമായ അനേഷണത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് നീതി ഉറപ്പു വരുത്തണമെന്ന് നാഷണല്‍ വിമന്‍സ് ലീഗ് കാസറഗോഡ് ജില്ല പ്രസിഡന്റ് ജമീല ടീച്ചറും ജനറല്‍ സെക്രട്ടറി ഫരീദ അസീസും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.