Home Kerala എല്‍ എസ് എസ്, യു എസ് എസ് എസ് പരീക്ഷകള്‍ ഫെബ്രുവരി 27 ന് ; ഡിസംബര്‍ 30 മുതല്‍ ഹെഡ്മാസ്റ്റര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം

എല്‍ എസ് എസ്, യു എസ് എസ് എസ് പരീക്ഷകള്‍ ഫെബ്രുവരി 27 ന് ; ഡിസംബര്‍ 30 മുതല്‍ ഹെഡ്മാസ്റ്റര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം

by KCN CHANNEL
0 comment

തിരുവനന്തപുരം : 2024 -2025 അധ്യയന വര്‍ഷത്തെ എല്‍എസ്എസ് , യുഎസ്എസ്, പരീക്ഷകള്‍ 2025 ഫെബ്രുവരി 27ന് നടക്കും. ഇരു പരീക്ഷകള്‍ക്കും രണ്ട് പേപ്പറുകള്‍ വീതമായിരിക്കും. രാവിലെ 10.15 മുതല്‍ 12 വരെ പേപ്പര്‍ ഒന്നും ഉച്ചയ്ക്ക് 1.15 മുതല്‍ മൂന്നുവരെ പേപ്പര്‍ രണ്ട് പരീക്ഷയും നടക്കും. പരീക്ഷയ്ക്ക് ഫീസ് ഇല്ല.അര്‍ഹതയുള്ള കുട്ടികളുടെ വിവരങ്ങള്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഡിസംബര്‍ 30 മുതല്‍ ജനുവരി 15വരെ രജിസ്റ്റര്‍ ചെയ്യണം.

കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ ഈ അധ്യയനവര്‍ഷം നാലാം ക്ലാസില്‍ പഠിക്കുന്നതും രണ്ടാം ടേം പരീക്ഷയില്‍ മലയാളം , ഇംഗ്ലീഷ്, ഗണിതം, പരിസര പഠനം എന്നീ വിഷയങ്ങളില്‍ എ ഗ്രേഡ് നേടിയിട്ടുള്ളതുമായ വിദ്യാര്‍ഥികള്‍ക്ക് എല്‍എസ്എസ് പരീക്ഷ എഴുതാം. മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ മാത്രം ബി ഗ്രേഡ് ആയവര്‍ക്ക് ഉപജില്ലാതല കലാ, കായിക, പ്രവൃത്തി പരിചയ,ഗണിത, സാമൂഹ്യശാസ്ത്ര മേളകളില്‍ ഏതെങ്കിലും ഇനത്തില്‍ ‘എ’ ഗ്രേഡോ ഒന്നാം സ്ഥാനമോ നേടിയിട്ടുണ്ടെങ്കില്‍ പരീക്ഷയെഴുതാം. 2024- 25 അധ്യയന വര്‍ഷത്തെ നാലാം ക്ലാസിലെ മുഴുവന്‍ പാഠഭാഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പേപ്പര്‍ ഒന്നില്‍ ഒന്നാം ഭാഷ (മലയാളം/കന്നഡ/തമിഴ്), ഇംഗ്ലീഷ്, പൊതുവിജ്ഞാനം. പേപ്പര്‍ രണ്ടില്‍ പരിസരപഠനം, ഗണിതം.

കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ ഈ അധ്യയന വര്‍ഷം ഏഴാം ക്ലാസില്‍ പഠിക്കുന്നവര്‍ക്ക് യുഎസ്എസ് പരീക്ഷയില്‍ പങ്കെടുക്കാം. രണ്ടാം ടേം പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡ് വേണം. ഭാഷാവിഷയങ്ങളില്‍ രണ്ടു പേപ്പറുകള്‍ക്ക് എ ഗ്രേഡും ഒന്നില്‍ ബി ഗ്രേഡും ലഭിച്ചവര്‍ക്കും ശാസ്ത്ര വിഷയങ്ങളില്‍ രണ്ടെണ്ണത്തിന് എ ഗ്രേഡും ഒന്നിന് ബി ഗ്രേഡും ലഭിച്ചവര്‍ക്കും പരീക്ഷ എഴുതാം. രണ്ടു പേപ്പറുകള്‍ക്കും മൂന്ന് പാര്‍ട്ടുകള്‍ ഉണ്ടാകും. പേപ്പര്‍ ഒന്നില്‍ ഒന്നാം ഭാഷ ഭാഗം 1, ഭാഗം 2, ഗണിതം എന്നിവയായിരിക്കും ഉണ്ടായിരിക്കുക. പേപ്പര്‍ രണ്ടില്‍ ഇംഗ്ലീഷ്, അടിസ്ഥാന ശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നിങ്ങനെയാകും വരിക. ഈ അധ്യയന വര്‍ഷത്തെ ഏഴാം ക്ലാസിലെ മുഴുവന്‍ പാഠഭാഗങ്ങളും പരീക്ഷയ്ക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് പരീക്ഷാഭവനുമായി ബന്ധപ്പെടുക.

You may also like

Leave a Comment