സമഗ്ര ശിക്ഷാകേരള പദ്ധതി തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക, കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി വിദ്യാഭ്യാസ ജില്ലാ കേന്ദ്രങ്ങളില്‍ കെ എസ് ടി എ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് അധ്യാപകരും സമഗ്ര ശിക്ഷ കേരളം ജീവനക്കാരും മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.
കാസര്‍കോട് താലൂക്ക് ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് ഹെഡ് പോസ്റ്റോഫീസിന് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടത്തിയ ധര്‍ണ്ണ സി ഐ ടി യു ജില്ലാ പ്രസിഡന്റ് പി മണിമോഹനന്‍ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് യു ശാമഭട്ട് അധ്യക്ഷനായി. കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി കെ രാഘവന്‍, സംസ്ഥാന കമ്മിറ്റിയംഗം എന്‍കെ ലസിത , കെ ആര്‍ ടി എ സംസ്ഥാന ട്രഷറര്‍ ബി ഗിരീശന്‍ , സി ആര്‍ സി കോഡിനേറ്റര്‍ കെ സുധീഷ്, എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി പ്രകാശന്‍ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി കെ ജി പ്രതീശ് നന്ദിയും പറഞ്ഞു.
കെഎസ്ടിഎ വിദ്യാഭ്യാസ ജില്ലാ മാര്‍ച്ചും ധര്‍ണയും നടത്തി
54
previous post