12
, രേവതിക്ക് നീതി ആവശ്യപ്പെട്ട് കല്ലേറ്, സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തു
പുഷ്പ 2 റിലീസിംഗ് ദിനത്തില്‍ തിരക്കില്‍പ്പെട്ട് മരിച്ച രേവതിക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ടാണ് കല്ലേറ്.
ഹൈദരാബാദ് : തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്റെ വീടിന് നേരേ ആക്രമണം. പുഷ്പ 2 റിലീസിംഗ് ദിനത്തില്‍ തിരക്കില്‍പ്പെട്ട് മരിച്ച രേവതിക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ടാണ് കല്ലേറ്. വീടിന് ഉളളിലേക്ക് അതിക്രമിച്ച് കയറിയ സംഘം കല്ലും തക്കാളികളും എറിഞ്ഞു. ചെടിച്ചട്ടികള്‍ തല്ലിപ്പൊളിച്ചു. സുരക്ഷാ ജീവനക്കാരെയും കയ്യേറ്റം ചെയ്തു. പത്തോളം പേരാണ് അതിക്രമിച്ചു കയറിയത്. മുദ്രാവാക്യം വിളികളുമായാണ് സംഘമെത്തിയത്. പൊലീസ് സംഘം സ്ഥലത്തെത്തി അക്രമികളെ കീഴടക്കി.