50
തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പ്രതിഷേധങ്ങള്‍ക്ക് തടയിടാന്‍ കര്‍ശന നടപടി പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടികളെ ഇറക്കിയുള്ള പ്രതിഷേധങ്ങള്‍ക്ക് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തി. വിധിയില്‍ ആക്ഷേപമുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്നാണ് നിലപാട്. കുട്ടികളെ വേദിയിലോ റോഡിലോ ഇറക്കി പ്രതിഷേധിച്ചാല്‍ അധ്യാപകര്‍ക്കും നൃത്താധ്യാപകര്‍ക്കും എതിരെ കേസ് എടുക്കുമെന്നും വി.ശിവന്‍കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ സമാപന സമ്മേളനം പ്രതിഷേധത്തെ തുടര്‍ന്ന് അലങ്കോലമായിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് മുന്‍കരുതല്‍.