കാസര്‍കോട്; സകല മേഖലകളിലും ചൂഷണം വര്‍ദ്ധിച്ചുവരുന്ന ഇന്നത്തെ സാഹചര്യത്തില്‍ യാതൊരുവിധ സ്വാര്‍ത്ഥ താല്‍പ്പര്യവുമില്ലാതെ കുട്ടികള്‍ക്ക് സൗജന്യമായി നീന്തല്‍ അഭ്യസിപ്പിക്കുന്നതിലൂടെ എം.എസ് മുഹമ്മദ് കുഞ്ഞി ചെയ്യുന്നത് മഹത്തായ കര്‍മ്മമാണെന്ന് കാസര്‍കോട് ടൗണ്‍ ഹസനത്തുല്‍ ജാരിയ ജുമാ മസ്ജിദ് ഖത്വീബ് അതീഖ് റഹ്‌മാന്‍ ഫൈസി പറഞ്ഞു.
മൊഗ്രാല്‍ ദേശീയവേദി എക്‌സിക്യൂട്ടീവ് അംഗവും കലാകാരനുമായ എം.എസ് മുഹമ്മദ് കുഞ്ഞി നീന്തല്‍ അഭ്യസിപ്പിച്ച കാസറഗോഡ് ദാറുല്‍ ഹിക്മ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് മൊഗ്രാല്‍ ദേശീയവേദിയും കുമ്പള ഗ്രാമപഞ്ചായത്തും സംയുക്തമായി നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസര്‍കോട് ടൗണ്‍ ഹസനത്തുല്‍ ജാരിയ ജുമാമസ്ജിദില്‍ വെച്ച് നടന്ന ചടങ്ങില്‍ മൊഗ്രാല്‍ ദേശീയവേദി പ്രസിഡണ്ട് ടി.കെ അന്‍വര്‍ അധ്യക്ഷത വഹിച്ചു. ദേശീയവേദി ഭാരവാഹികളായ മുഹമ്മദ്കുഞ്ഞി ടൈല്‍സ്, എം.എ മുഹമ്മദ് അബ്‌കോ, അഷറഫ് സാഹിബ്, കെ. മുഹമ്മദ്കുഞ്ഞി, കോളേജ് അധ്യാപകര്‍ സംബന്ധിച്ചു.