അബുദാബി:
പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമി അബുദാബി കമ്മിറ്റിയുടെ പതിനഞ്ചാം വാര്‍ഷികവും , ആത്മീയ സദസും, നാട്ടില്‍നിന്ന് എത്തിയ സ്ഥാപന നേതാക്കള്‍ക്ക് സ്വീകരണവും നല്‍കി.
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കമ്മിറ്റി പ്രസിഡന്റ് അസീസ് പെര്‍മൂദെ സാഹിബിന്റെ അധ്യക്ഷതയില്‍ മഞ്ചേശ്വരം മണ്ഡലം MLA എ കെ എം അഷറഫ് സാഹിബ് ഉദ്ഘാടനം ചെയ്തു .
സ്ഥാപന പ്രവര്‍ത്തനങ്ങളെക്കുറിച്ച് സ്ഥാപന ചെയര്‍മാന്‍ അബ്ദുല്‍ മജീദ് ദാരിമി ഉസ്താദ് ,സദര്‍ മുദരിസ് ഹാറൂണ്‍ അഹ്‌സനി ഉസ്താദ് , ഹാഫിസ് സൈന്‍ സഖാഫി ഉസ്താദ് തുടങ്ങിയവര്‍ വിശദീകരിച്ചു സംസാരിച്ചു
സ്ഥാപന ട്രഷററും,മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ടുമായ അസീസ് മരിക്കെ സാഹിബും സ്ഥാപനത്തിന്റെ ആവശ്യതകളെ പറ്റി സംസാരിച്ചു.
നാട്ടില്‍നിന്ന് എത്തിയ സ്ഥാപന ചെയര്‍മാന്‍ മജീദ് ദാരിമി ഉസ്താദിനെയും സദര്‍ മുദരിസ് ഹാറൂണ്‍ അഹ്‌സനി ഉസ്താദിനെയും, സ്ഥാപന ട്രഷറര്‍ അസീസ് മരിക്കെ സാഹിബിനെയും ചടങ്ങില്‍ മെമെന്റോ നല്‍കി ആദരിച്ചു.
സ്ഥാപന അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ മോണു അല്‍നൂര്‍ സാഹിബിനെയും, മൊയ്തീന്‍കുട്ടി ഹാജി ദിബ്ബ അവര്‍കളെയും , ദുബായ് കമ്മിറ്റി പ്രസിഡന്റ്
മഹ്‌മ്മൂദ് ഹാജി പൈവളികെ അവര്‍കളെയും ചടങ്ങില്‍ ഷോള്‍ അണിയിച്ചു ആദരിച്ചു.
അബുദാബി കാസര്‍ഗോഡ് ജില്ല SKSSF പ്രസിഡന്റ് അഷറഫ് മീനാപ്പീസ്, ജനറല്‍ സെക്രട്ടറി ഫൈസല്‍ സിത്താങ്കോളി, അബുദാബി സ്റ്റേറ്റ് SKSSF നേതാവ് ഇസ്മായില്‍ ഉദിനൂര്‍ , കാസര്‍ഗോഡ് ജില്ല KMCC സെക്രട്ടറി ഹനീഫ് ചള്ളങ്കായം, സെക്രട്ടറി ഇസ്മായില്‍ മുഗുളി മൊയ്തീന്‍കുട്ടി ഹാജി ദിബ്ബ , ദുബായ് കമ്മിറ്റി പ്രസിഡന്റ് മഹമൂദ് ഹാജി, ദുബായ് കമ്മിറ്റി സെക്രട്ടറി അസീസ് ബള്ളൂര്‍ , തുടങ്ങിയവര്‍ സംസാരിച്ചു.
കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്‌മാന്‍ ഹാജി കമ്പള സ്വാഗതവും, ട്രഷറര്‍ ഹമീദ് മാസിമാര്‍ നന്ദിയും പറഞ്ഞു.