ശുചീകരണ പ്രവര്‍ത്തനങ്ങളിലെ മികച്ച ഇടപെടലിന്റെ ഭാഗമായി കാഞ്ഞങ്ങാടിന്റെ മുഖച്ഛായ മാറുകയാണെന്നും ഇതിനായി മുഴുവന്‍ ആളുകളുടെയും പിന്തുണ ഉണ്ടാകണമെന്നും നവകേരള മിഷന്‍ സംസ്ഥാന കോഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ പറഞ്ഞു.
നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗായിഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി
കാഞ്ഞങ്ങാട് നഗരസഭയിലെ പ്രധാന തോടായ അതിയാമ്പൂര്‍ -കാലിക്കടവ്
തോട് പുനരുജ്ജീവന പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍.
തോട് മാലിന്യമുക്തമാക്കുന്നതിനായി മാലിന്യമുക്തം നവകേരളം വാര്‍ഡ്തല ‘ജനകീയ സമിതിയുടെ ‘ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനം ആരംഭിച്ചു.
ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത അധ്യക്ഷത വഹിച്ചു. നവകേരളം ജില്ലാകോഡിനേറ്റര്‍ കെ. ബാലകൃഷ്ണന്‍ പദ്ധതി വിശദീകരിച്ചു. വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള, സ്ഥിരം സമിതി അധ്യക്ഷന്‍ മാരായ കെ. ലത, കെ.വി.പ്രഭാവതി, എന്നിവര്‍ സംസാരിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ ടി.വി സുജിത്ത് കുമാര്‍ സ്വാഗതവും കൗണ്‍സിലര്‍ ഫൗസിയ ഷെരീഫ് നന്ദിയും പറഞ്ഞു