തുര്‍ക്കി കര്‍ത്താല്‍കായിലെ സ്‌കീ റിസോര്‍ട്ടിലുണ്ടായ തീ പിടുത്തത്തില്‍ 66 പേര്‍ക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്ക് പരുക്കേറ്റു. റിസോര്‍ട്ടിലെ റസ്റ്റോറന്റ് പ്രവര്‍ത്തിക്കുന്ന ഫ്ളോറിലാണ് തീപിടുത്തമുണ്ടായത്. പിന്നീട് മറ്റിടങ്ങളിലേക്ക് വളരെ വേഗം വ്യാപിക്കുകയായിരുന്നു. അപടക സമയത്ത് 234 പേരാണ് 12 നില കെട്ടിടത്തിലുണ്ടായിരുന്നത്.
തീ പടര്‍ന്നതോടെ പ്രാണരക്ഷാര്‍ത്ഥം കെട്ടിടത്തിന്റെ ജനാലകളിലൂടെ വിനോദ സഞ്ചാരികള്‍ പുറത്തേക്ക് ചാടിയെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിലര്‍ ബെഡ്ഷീറ്റുകള്‍ കൂട്ടിക്കെട്ടി, അതുപയോഗിച്ച് താഴെയിറങ്ങാനും ശ്രമിച്ചു. വെപ്രാളത്തില്‍ താഴേക്ക് ചാടിയ രണ്ട് പേര്‍ മരണപ്പെട്ടതായി അധികൃതര്‍ വ്യക്തമാക്കി.
റിസോര്‍ട്ടിന്റെ മുകള്‍ നിലകളും മേല്‍ക്കൂരയും കത്തുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ശക്തമായ കാറ്റ് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയെന്നാണ് വിവരം. അപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ആറംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.