കാസറഗോഡ് : ഗാന്ധിഘാതകരാണ് രാജ്യം ഭരിക്കുന്നതെന്നും അവരെ ഭരണത്തില്‍ നിന്നും താഴെ ഇറക്കാനും മതേതര ജനാധിപത്യ കക്ഷികള്‍ ഒരുമിച്ച് നിക്കണമെന്നും ഗാന്ധി സ്മൃതികളെ പോലും ഭയക്കുന്ന ഭരണകൂടമാണ് രാജ്യം ഭരിക്കുന്നതെന്നും യൂത്ത് കോണ്‍ഗ്രസ്സ് ദേശീയ സെക്രട്ടറി വിദ്യ ബാലകൃഷ്ണന്‍ ഉത്ഘാടനം ചെയ്തു
സംസാരിക്കുകയായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് കാസറഗോഡ് അസംബ്ലി പ്രസിഡണ്ട് ആബിദ് എടച്ചേരി അധ്യക്ഷത വഹിച്ച പരിപാടിയില്‍ DCC വൈസ് പ്രസിഡണ്ട് സാജിദ് മൗവ്വല്‍ മുഖ്യ പ്രഭാഷണം നടത്തി. AlCC കോഡിനേറ്റര്‍ മനാഫ് നുള്ളിപ്പാടി, യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡണ്ട് കാര്‍ത്തികേയന്‍ പെരിയ, KSU ജില്ല പ്രസിഡണ്ട് അഡ്വ ജവാദ് പുത്തൂര്‍, ശ്രീനാഥ് ബദിയടുക്ക, അഡ്വ ഷാജിദ് കമ്മാടം, ഉദേശ് കുമാര്‍, എന്നിവര്‍ മുഖ്യാതിഥികളായി. ശ്രീജിത്ത് കോടോത്ത്,ഗുരു പ്രസാദ്,ശിവപ്രസാദ്, പ്രശാന്ത്, കൃഷ്ണകുമാര്‍,ഇന്‍തിയാസ് ഡഫ്‌കോണ്‍ ,രൂപേഷ് കൃഷ്ണന്‍,രാകേഷ് കടപ്പുറം, മൂകുന്തന്‍, റഫീഖ് ചൗകി, ബാബു കടപ്പുറം, ശൈലജ, രഹന, മഹേഷ് രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ഷംസുദ്ദീന്‍ ചെറൂണി സ്വാഗതവും നരസിംഹന്‍ നന്ദിയും പറഞ്ഞു.