കാസറഗോഡ് . ഡയ ലൈഫ് ഡയബെറ്റീസ് & കിഡ്‌നി ഹോസ്പിറ്റലിന്റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ചു സൗജന്യ പ്രമേഹ/പ്രമേഹ അനുബന്ധ രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ ശ്രീ അബ്ബാസ് ബീഗം മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ മംഗലാപുരത്തെ പ്രശസ്ത ഡയബറ്റിക് ഫൂട്ട് സര്‍ജണ്‍ ഡോ. ഹാതിം ഹുസൈന്‍ പാദ പരിശോധന നടത്തി. ജീവിത ശൈലി രോഗങ്ങളെ കുറിച്ചും അവയെ തടയേണ്ട രീതികളെ കുറിച്ചും ഡയ ലൈഫ് ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടറും പ്രശസ്ത ഡയബറ്റോളജിസ്റ്റുമായ ഡോക്ടര്‍ മൊയ്ദീന്‍ കുഞ്ഞി ഐ കെ ബോധവല്‍കരണ സെമിനാറില്‍ സംസാരിച്ചു.ജീവിതശൈലി രോഗങ്ങളില്‍ ഭക്ഷണക്രമീകരണം എങ്ങിനെ ചെയ്യണമെന്ന് ഡയറ്റിഷ്യന്‍ ക്ലാസെടുത്തു. കൂടാതെ വിദഗ്ധ ടെക്നിഷ്യന്‍മാരുടെ മേല്‍നോട്ടത്തില്‍ സൗജന്യ രക്ത പരിശോധനകളും ഡയബെറ്റിസ് ന്യൂറോപ്പതി, റെറ്റിനോപ്പതി, നെഫ്രോപതി, മുതലായവ തിരിച്ചറിയാനുള്ള ടെസ്റ്റുകളും ഇ സി ജി യും സൗജന്യമായി ചെയ്തു. രോഗികള്‍ക്ക് സൗജന്യമായി പ്രിവിലേജ് കാര്‍ഡ് വിതരണവും ചെയ്തു. നൂറുകണക്കിന് രോഗികള്‍ ക്യാമ്പ് പ്രയോജനപ്പെടുത്തി.
hospital ജനറല്‍ മാനേജര്‍ മന്‍സൂര്‍ സ്വാഗതവും പബ്ലിക് റിലേഷന്‍ മാനേജര്‍ സഫീര്‍ കുമ്പള നന്ദിയും പറഞ്ഞു
ഡയ ലൈഫില്‍ ഡയബെറ്റീസ് അനുബന്ധ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
46