ദുബൈ : ആസന്നമായ റമളാന്‍ മാസത്തിന് മുന്നോടിയായുള്ള ആത്മസംസ്‌കരണത്തിന്റെ ഭാഗമായി ദുബൈ കെ.എം.സി.സി കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന അഹ്ലന്‍ റമദാന്‍ ഫെബ്രുവരി 23ന് ദുബൈ കെ.എം.സി.സി പി.എ ഇബ്രാഹിം ഹാജി ഹാളില്‍ വെച്ച് നടത്തും. പ്രമുഖ പ്രഭാഷകന്‍ സിംസാറുല്‍ ഹഖ് ഹുദവി പങ്കെടുക്കും. പ്രമുഖ മതപണ്ഡിതരും, ദുബൈ കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും സംബന്ധിക്കും.
ഇതുസംബന്ധിച്ച് ദുബൈ ദേരയില്‍ ചേര്‍ന്ന കെ.എം.സി.സി കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹസ്‌ക്കര്‍ ചൂരി സ്വാഗതം പറഞ്ഞു .
യോഗത്തില്‍ ഭാരവാഹികളായ എം.എസ് ഹമീദ് , സുഹൈല്‍ കോപ്പ ,സിനാന്‍ തൊട്ടാന് , ശിഹാബ് നായമാര്‍മൂല , തല്‍ഹത്ത് തളങ്കര ,ഖലീല്‍ ചൗക്കി, നാസര്‍ പാലകൊച്ചി , റസാഖ് ബദിയടുക്ക എന്നിവര്‍ സംബന്ധിച്ചു .
ട്രഷറര്‍ ഉപ്പി കല്ലങ്കൈ നന്ദിയും മുനീഫ് ബദിയടുക്ക പ്രാര്‍ത്ഥനയും നടത്തി.
സിംസാറുല്‍ ഹഖ് ഹുദവിയുടെ അഹ്ലന്‍ റമദാന്‍ ഫെബ്രുവരി 23ന് ദുബായ് കെ.എം.സി.സിയില്‍
65