നാറോത്ത് ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
മൊഗ്രാല്‍.മൊഗ്രാല്‍ ജിവിഎച്ച്എസ്എസ് ‘ചങ്ങാതിക്കൂട്ടം” ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കമായി.സ്‌കൂളിലെ ഹെല്‍ത്ത് വിഭാഗം തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പില്‍ വിവിധ വിഷയങ്ങളില്‍ ചള്ളങ്കയം എംഐഎഎല്‍പിഎസ് അധ്യാപകനും കേരള ചിത്രകല പരിഷത്ത് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ വിനോദ് മാസ്റ്റര്‍,കൊട്ടും പാട്ടും വിഷയത്തില്‍ ഷൈജിത്ത് കരുവാതോട്, വ്യായാമ ക്ലാസില്‍ കെ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍,ക്വിസ് മത്സരങ്ങളില്‍ തമ്പാന്‍ മാസ്റ്റര്‍,ടീച്ചേഴ്‌സ് അവാര്‍ഡ് ജേതാവ് കൃഷ്ണദാസ് പാലേരി തുടങ്ങിയ അധ്യാപകരടക്കം പ്രമുഖ വ്യക്തിത്വങ്ങള്‍ ദ്വിദിന ക്യാമ്പില്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.
നാരോത് ബാലകൃഷ്ണന്‍ മാസ്റ്റര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് അഷ്‌റഫ് പെര്‍വാഡ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ കെ സുകുമാരന്‍ സ്വാഗതം പറഞ്ഞു.എസ്.എം.സി ചെയര്‍മാന്‍ ആരിഫ് എന്‍ജിനീയര്‍,സീനിയര്‍ അസിസ്റ്റന്റ് ജാന്‍സി ചെല്ലപ്പന്‍,സ്റ്റാഫ് സെക്രട്ടറി ആയിഷ തസ്‌നീം,പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍മാരായ ജയ്‌സണ്‍ മാസ്റ്റര്‍,അഷ്‌റഫ് മാഷ്, റഷീദ ടീച്ചര്‍, അധ്യാപകരായ അബ്ദുല്‍ കാദര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രോഗ്രാം കണ്‍വീനര്‍ ബിജു പയ്യാടക്കത്ത് നന്ദി പറഞ്ഞു.
ഫോട്ടോ:മൊഗ്രാല്‍ ജിവിഎച്ച്എസ്എസ് ദ്വിദിന സഹവാസ ക്യാമ്പ് പടന്ന ജി യുപിഎസ് ഹെഡ്മാസ്റ്റര്‍ നരോത്ത് ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.