Home National ബജറ്റ് അവതരണത്തിനിടെ കുംഭമേള ഉയര്‍ത്തി പ്രതിപക്ഷം

ബജറ്റ് അവതരണത്തിനിടെ കുംഭമേള ഉയര്‍ത്തി പ്രതിപക്ഷം

by KCN CHANNEL
0 comment

ദില്ലി : മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് അവതരണം നടപടികള്‍ ബഹിഷ്‌കരിച്ച് പ്രതിപക്ഷം. സ്പീക്കര്‍ സഭയിലെത്തിയതിന് പിന്നാലെ കുംഭമേളയിലെ മരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ബഹളം തുടങ്ങി. കുംഭമേള ഉയര്‍ത്തി പ്രതിഷേധിച്ച പ്രതിപക്ഷത്തോട് ബജറ്റിന് ശേഷം മറ്റ് വിഷയങ്ങ ള്‍ ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ അറിയിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബജറ്റ് അവതരണം തുടങ്ങിയതിന് പിന്നാലെ പ്രതിപക്ഷം പ്രതിഷേധിച്ച് പാര്‍ലമെന്റ് ഇറങ്ങി പോയി.

You may also like

Leave a Comment