Home National നാഗര്‍കുര്‍ണൂല്‍ ടണല്‍ രക്ഷാ പ്രവര്‍ത്തനത്തിന് കേരള പൊലീസിന്റെ കഡാവര്‍ ഡോഗുകളും

നാഗര്‍കുര്‍ണൂല്‍ ടണല്‍ രക്ഷാ പ്രവര്‍ത്തനത്തിന് കേരള പൊലീസിന്റെ കഡാവര്‍ ഡോഗുകളും

by KCN CHANNEL
0 comment


ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ ആവശ്യം അനുസരിച്ച് കേരള പൊലീസിന്റെ കഡാവര്‍ ഡോഗുകള്‍ തെലങ്കാനയിലേക്ക്

ഹൈദരബാദ്: നാഗര്‍കുര്‍ണൂല്‍ ടണല്‍ രക്ഷാ പ്രവര്‍ത്തനത്തിന് കേരള പൊലീസിന്റെ കഡാവര്‍ ഡോഗുകളും. തെലങ്കാന ടണല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി കേരള പൊലീസിന്റെ രണ്ട് കഡാവര്‍ ഡോഗുകളാണ് അയച്ചിട്ടുള്ളത്. രണ്ട് പൊലീസ് നായകളും അവയെ കൈകാര്യം ചെയ്യുന്ന ജീവനക്കാരുമാണ് ഹൈദരാബാദിലേക്ക് പോയത്. ദേശീയ ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടതനുസരിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊലീസിനോട് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് കഡാവര്‍ ഡോഗുകളെ വിട്ടുകൊടുത്തത്.

കഴിഞ്ഞ 12 ദിവസങ്ങളായി ഭാഗികമായി തകര്‍ന്ന എസ്എല്‍ബിസി ടണലില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 8 പേരാണ് ടണലിനുള്ളില്‍ കുടുങ്ങിയിട്ടുള്ളത്. റോബോട്ടിക് ടെക്‌നോളജി അടക്കമുള്ള സാധ്യതകള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ദില്ലിയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയില്‍ നിന്നുള്ള വിദഗ്ധരും തെരച്ചിലിനുണ്ട്. അപകടം നടന്ന സ്ഥലം മുഖ്യമന്ത്രി എ രേവന്തെ റെഡ്ഡി മാര്‍ച്ച് 2ന് സന്ദര്‍ശിച്ചിരുന്നു. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കമാണ് തകര്‍ന്നത്.
തുരങ്കത്തിന്റെ ഒരു ഭാഗത്തുണ്ടായ ചോര്‍ച്ച പരിഹരിക്കാന്‍ തൊഴിലാളികള്‍ അകത്ത് കയറിയപ്പോഴാണ് അപകടം സംഭവിച്ചത്. തുരങ്കത്തില്‍ 14 കിലോമീറ്ററോളാം ഉള്ളിലാണ് അപകടം നടന്നത്. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ അംറബാദിലാണ് തുരങ്കം സ്ഥിതി ചെയ്യുന്നത്. നിര്‍മാണപ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയായിരുന്ന തുരങ്കം ഫെബ്രുവരി 18നാണ് തുറന്നത്.

You may also like

Leave a Comment