40
അബൂദാബി മഞ്ചേശ്വരം മണ്ഡലം KMCC യുടെ ആഭിമുഖ്യത്തില്‍
2025 ഫെബ്രുവരി 02 ന് അബുദാബി ഖലീഫ സിറ്റി ശൈഖ് സാഹിദ് ഓവല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച്
നടത്തപ്പെടുന്ന ക്രിക്കറ്റ് ധമാക സീസണ്‍ 2 മത്സരതില്‍ കളിക്കളത്തില്‍ ഇറങ്ങുന്ന പൈവളിക്കെ സ്‌റ്റൈക്കര്‍സ് ടീമിന്റെ ജെര്‍സി പ്രകാശനം അബുദാബി മദീന സാഹിദ് ലൂലു മാള്‍ ഫുഡ് കോര്‍ട്ടില്‍ വെച്ച് നടന്നു.
മഞ്ചേശ്വരം മണ്ഡലം കെഎംസിസി പ്രസിഡന്റ് അസീസ് പെര്‍മൂദെ സാഹിബിന് പൈവളികെ പഞ്ചായത്ത് കെഎംസിസി ആക്ടിംഗ് പ്രസിഡണ്ട് സക്കീര്‍ കടമ്പാര്‍ , ചെയര്‍മാന്‍ യൂസഫ് സഞ്ചരിയും നല്‍കി നിര്‍വഹിച്ചു.
ചടങ്ങില്‍, അബുദാബി കാസര്‍ഗോഡ് ജില്ല സെക്രട്ടറി ഇസ്മായില്‍ മുകളി, മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുല്‍ റഹ്‌മാന്‍ ഹാജി കമ്പള, മണ്ഡലം സെക്രട്ടറി ഇബ്രാഹിം ജാറ ,പൈവളിക്കെ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഹനീഫ് അംബികാന തുടങ്ങിയവര്‍ സംബന്ധിച്ചു.