23
ദില്ലി: രഞ്ജി ട്രോഫിയിലേക്കുള്ള വിരാട് കോലിയുടെ തിരിച്ചുവരവ് മത്സരത്തില്‍ ഡല്‍ഹിക്ക് ജയം. റെയില്‍വേസിനെതിരെ ഇന്നിംഗ്സിനും 19 റണ്‍സിനുമാണ് കോലി കളിക്കുന്ന ഡല്‍ഹി ജയിച്ചത്. മത്സരത്തില്‍ കോലി ആറ് റണ്‍സിന് പുറത്തായങ്കിലും ജയിക്കാനായത് ആശ്വസമായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ റെയല്‍വേസിനെ ഡല്‍ഹി ആദ്യ ഇന്നിംഗ്സില്‍ 241 റണ്‍സിന് ഒതുക്കിയിരുന്നു. മറുപടി ബാറ്റിംഗില്‍ ഡല്‍ഹി 374 റണ്‍സ് നേടി. 99 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ആയുഷ് ബദോനിയാണ് ടോപ് സ്‌കോറര്‍. 133 റണ്‍സാണ് ലീഡാണ് ഡല്‍ഹി നേടിയത്. പിന്നാലെ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച റെയില്‍വേസ് 114ന് എല്ലാവരും പുറത്തായി.