ലഹരി സൈബര്‍ ക്രൈം അധികാരികളെ നിങ്ങളാണ് പ്രതി എന്ന പ്രമേയത്തില്‍ എസ് എസ് എഫ് സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം എസ്പി ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു.വര്‍ദ്ധിച്ചുവരുന്ന ലഹരി ,സൈബര്‍ ക്രൈം എന്നിവ തടയുന്നതിന് വേണ്ട കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം എന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചുകൊണ്ടാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.കാസര്‍ഗോഡ് എസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.എസ്എസ്എഫ് സംസ്ഥാന കൗണ്‍സിലര്‍ രസീന്‍ അബ്ദുല്ല കണ്ണൂര്‍ പ്രഭാഷണം നടത്തി.കേരള മുസ്ലിം ജമാഅത്ത് കാസര്‍ഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളംകോട് അബ്ദുല്‍ ഖാദര്‍ മദനി,എസ് വൈ എസ് ജില്ലാ സെക്രട്ടറി മൂസ സഖാഫി കളത്തൂര്‍ .എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് റഈസ് മുഈനി തുടങ്ങിയവര്‍ മാര്‍ച്ചിനെ അഭിസംബോധനം ചെയ്തു.പ്രസ്തുത വിഷയം ഉന്നയിച്ചുകൊണ്ട് ജില്ലാ ഭാരവാഹികള്‍ ജില്ലാ പോലീസ് മേധാവിക്ക് നിവേദനം സമര്‍പ്പിച്ചു.
എസ് പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
23