56
ചെറുവത്തൂര്‍: സമഗ്ര ശിക്ഷാ കേരളം ചെറുവത്തൂര്‍ ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് സം ഘടിപ്പിച്ചു. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തും സമഗ്ര ശിക്ഷ കേരള യും സംയുക്തമായി നടപ്പിലാക്കുന്ന വൈവിധ്യ പദ്ധതിയുടെ ഭാഗമായാണ് രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും വേണ്ടി കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചത്.
ചെറുവത്തൂര്‍ വടക്കേ വളപ്പ് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന കരിയര്‍ ഗൈഡന്‍സ് ക്ലാസിന് ഇളമ്പച്ചി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ ടി.പി രഘു നേതൃത്വം നല്‍കി.ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍മാരായ വി.എം സയന കെ.വി സൂര്യ, കീര്‍ത്തി കൃഷ്ണ എന്നിവര്‍സംബന്ധിച്ചു.