മൊഗ്രാല്‍പുത്തൂര്‍ :മൊഗ്രാല്‍പുത്തൂര്‍ ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പരിസ്ഥിതി, സീഡ്, ജൈവവൈവിദ്ധ്യക്ലബ്ബുകളുടെ നേതൃത്വത്തില്‍ കുന്നില്‍ യങ് ചാലഞ്ചേഴ്സ് ക്ലബ്ബിന്റെ സഹകരണത്തോടുകൂടി ലോക തണ്ണീര്‍ത്തട സംരക്ഷണദിനത്തില്‍ തണ്ണീര്‍ത്ത സംരക്ഷണസന്ദേശറാലി, തണ്ണീര്‍ത്തടങ്ങളിലെ ജൈവ വൈവിദ്ധ്യപഠനം, പക്ഷി നിരീക്ഷണം എന്നീ പരിപാടികള്‍ സംഘടിപ്പിച്ചു.
മൊഗ്രാല്‍പുത്തൂര്‍ കടവത്ത് നിന്നും പടിഞ്ഞാര്‍ തീരം വരെയുള്ള കണ്ടല്‍ നിബിഢമായ തണ്ണീര്‍ തടപ്രദേശങ്ങളിലൂടെയും പുഴയോരത്തുകൂടിയുമുള്ള പരിസ്ഥിതി പഠനയാത്ര പുതുതലമുറക്ക് പ്രകൃതിസ്‌നേഹം വളര്‍ത്തുന്ന വേറിട്ട ഒരു അനുഭവം നല്‍കുന്നതായിരുന്നു.
അമിതമായിട്ടുള്ള മാലിന്യനിക്ഷേപവും അധിനിവേശസസ്യങ്ങളുടെ ക്രമാതീതമായ വളര്‍ച്ചയും വ്യാപനവും തണ്ണീര്‍ത്തടങ്ങളുടെ നിലനില്‍പ്പിന് വന്‍ഭീഷണി സൃഷ്ടിക്കുന്നുവെന്ന് കണ്ടെത്തി.കണ്ടല്‍ നശീകരണവും ചതുപ്പ്‌നിലങ്ങള്‍ മണ്ണിട്ട് നികത്തുന്നതും തണ്ണീര്‍ത്തടങ്ങളുടെ വിസ്തൃതി കുറയുന്നതിന് കാരണയിട്ടുണ്ട്.തണ്ണീര്‍ത്തടങ്ങളില്‍ വിരുന്നിനെത്തുന്ന പക്ഷികളുടെയും തദ്ദേശ ഇനങ്ങളുടെയും എണ്ണത്തില്‍ കുറവ് വരുന്നതായും വിലയിരുത്തി.
ഹൈസ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് എം. എന്‍. രാഘവയുടെ അധ്യക്ഷതയില്‍ പി. ടി. എ പ്രസിഡന്റ് നെഹര്‍ കടവത്ത് ഉത്ഘാടനം ചെയ്തുക്ലബ്ബ് കോര്‍ഡിനേറ്റര്‍ ടി. വി. ജനാര്‍ദനന്‍ തണ്ണീര്‍ത്തട സംരക്ഷണസന്ദേശം നല്‍കി.വി . എസ്. എം. സി.വൈസ് ചെയര്‍മാന്‍ മാഹിന്‍ കുന്നില്‍, അന്‍സാഫ് കുന്നില്‍, മാജിത. സി. വി എന്നിവര്‍ സംസാരിച്ചു.അഫീദ് വിഗാന്‍സ്, നസീല ടീച്ചര്‍, മുഹമ്മദ് ജസീല്‍, അഹമ്മദ് ഷയാന്‍, കാര്‍ത്തിക്, മുഹമ്മദ് ഇജന്‍ എന്നിവര്‍നേതൃത്വംനല്‍കി.
ലോക തണ്ണീര്‍ത്തട ദിനാചരണം .മൊഗ്രാല്‍ പുഴയെ ചേര്‍ത്ത് പിടിച്ച് വിദ്യാര്‍ത്ഥികള്‍.
44