57
കാസറഗോഡ്: അലയന്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ കാസറഗോഡ് സോഫ്റ്റ് ബേസ് ബോള്‍ താരം ഇന്ത്യന്‍ ടീം അംഗം റബീന ഫാത്തിമയെ ആദരിച്ചു. പള്ളം സ്വദേശിയായ റാഷിദ് ബി യുടെ മകളാണ് റബീന ഫാത്തിമ. ഏഷ്യന്‍ സോഫ്റ്റ്‌ബേസ്‌ബോള്‍ ഫെഡറേഷന്‍ കൗണ്‍സിലിന്റെയും 2024-25 ഏഷ്യന്‍ സോഫ്റ്റ്‌ബേസ്‌ബോള്‍ ഗെയിംസിനുള്ള സോഫ്റ്റ്‌ബേസ്‌ബോള്‍ യൂത്ത് ഗേള്‍സ് ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താരത്തെ അഭിനന്ദിക്കാന്‍ കാസറഗോഡ് സാമൂഹ്യ സാംസ്‌കാരിക കായിക മേഖലകളില്‍ ചേര്‍ന്ന് നില്‍ക്കുന്ന അലയന്‍സ് ക്ലബ് ഇന്റര്‍നാഷണലിന്റെ നിലവിലെ ഡിസ്ട്രിക്ട് ചെയര്‍മാനായ സമീര്‍ ആമസോണിക്‌സ് റബീന ഫാത്തിമയുടെ വസതിയില്‍ എത്തി ആദരവ് നല്‍കിയത്. പരിപാടിയില്‍ ക്ലബ്ബ് വൈസ് പ്രസിഡന്റ് അന്‍വര്‍ കെ ജി., പി ആര്‍ ഓ സിറാജുദ്ദീന്‍ മുജാഹിദ്. മുസ്തഫ ബി ആര്‍ ക്യു , ബുര്‍ഹാന്‍. മുസ്തഫ പള്ളം. റാഷിദ് പി തുടങ്ങിയവര്‍സംബന്ധിച്ചു.