28
സര്‍വകാല റെക്കോര്‍ഡില്‍ സംസ്ഥാനത്തെ സ്വര്‍ണവില. ഇന്ന് പവന് 840 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ നിരക്ക് 62,480 രൂപയാണ്. ചരിത്രത്തില്‍ ആദ്യമായാണ് സ്വര്‍ണവില 62000 കടക്കുന്നത്. ഗ്രാമിന് 105 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണാഭരണം ലഭിക്കാന്‍ 7810 രൂപ നല്‍കണം. കഴിഞ്ഞ ദിവസം 320 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണനിരക്ക് തിരിക്കെ കയറുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത് .18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വില കൂടിയിട്ടുണ്ട്. ഗ്രാമിന് 90 രൂപ വര്‍ധിച്ച് 6455 രൂപയായി ഉയര്‍ന്നു. വെള്ളിയുടെ വിലയില്‍ കേരളത്തില്‍ മാറ്റമില്ല. ഗ്രാമിന് 104 എന്ന നിരക്കില്‍ തുടരുകയാണ്. വെള്ളിയുടെ വില ഏറ്റവും ഉയര്‍ന്ന നിരക്കിലാണിപ്പോള്‍. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2821 ഡോളറായി ഉയര്‍ന്നിട്ടുണ്ട്.