കുമ്പള: ഒലിവ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് ബമ്പ്രാണ സംഘടിപ്പിക്കുന്ന പതിനഞ്ചാമതു ബി പി എല്‍ ക്രിക്കറ്റ് മത്സരത്തില്‍ മാറ്റുരക്കുന്ന അല്‍ഫല ക്രികറ്റ് ടീമിനുള്ള ദുബായിലെ സര്‍ക്കാര്‍ സേവന ദാതാക്കളയ അല്‍ ജബീന്‍ ദുബായ് നല്‍കുന്ന ജെഴ്‌സി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അശ്റഫ് കര്‍ള ടീം പ്രതിനിധി സാജുവിന് നല്‍കി പ്രകാശനം ചൈയ്തു.
കുമ്പള റോയല്‍ ഖുബ റെസ്റ്റോറന്റ്ല്‍ നടന്ന ചടങ്ങില്‍ അല്‍ജബീന്‍ മാനേജിങ് ഡയറക്ടര്‍ സയ്യിദ് ഷാഹുല്‍ ഹമീദ് തങ്ങള്‍ മുഖ്യ അതിഥിയായി സംബന്ധിച്ചു.
കായിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖരായ എ കെ അരിഫ്, സയ്യിദ് ബദറുദ്ദീന്‍ തങ്ങള്‍ മാളിക,താജ്ജുദ്ദീന്‍ തങ്ങള്‍ മാളിക, അലി ഷഹാമ, കെ വി യുസഫ്, ഹനീഫ് പൊയ്യ, മുനീര്‍ കുന്നില്‍, ഒലിവ് ക്ലബ്ബ് സാരഥികളായ ജുനൈദ്, റഹീം കെ കെ, കാലിദ് പാട്ടം, ഹനീഫ് സ്‌പോര്‍ട്‌സ് വിന്നര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ബംബ്രാണ പ്രിമിയര്‍ ലീഗ് ക്രികറ്റ് ജേഴ്‌സി അഷ്റഫ് കര്‍ള പ്രകാശനം ചെയിതു
18
previous post