Home National കാട്ടാന ആക്രമണത്തില്‍ തൊഴിലാളി സ്ത്രീക്ക് ദാരുണാന്ത്യം

കാട്ടാന ആക്രമണത്തില്‍ തൊഴിലാളി സ്ത്രീക്ക് ദാരുണാന്ത്യം

by KCN CHANNEL
0 comment

തോട്ടത്തില്‍ നിന്നും പണി കഴിഞ്ഞു മടങ്ങവെ കാട്ടാന ആക്രമിച്ചു, തൊഴിലാളി സ്ത്രീക്ക് ലോവര്‍ ക്യാമ്പില്‍ ദാരുണാന്ത്യം
ഭര്‍ത്താവിനൊപ്പം വനാതിര്‍ത്തിയുലൂടെ പോകുമ്പോള്‍ വനത്തില്‍ നിന്നുമെത്തിയ കാട്ടാനയാണ് ഇവരെ ആക്രമിച്ചത്.
തേനി: തമിഴ്‌നാട് തേനി ജില്ലയിലെ ലോവര്‍ ക്യാമ്പില്‍ കാട്ടാന ആക്രമണത്തില്‍ തൊഴിലാളി സ്ത്രീ മരിച്ചു. ഗൂഡല്ലൂര്‍ സ്വദേശി പിച്ചൈയുടെ ഭാര്യ സരസ്വതി(55) ആണ് മരിച്ചത്. തേനി ജില്ലയിലെ ലോവര്‍ ക്യാമ്പിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഇന്നലെ വൈകുന്നേരം തോട്ടത്തില്‍ നിന്നും പണി കഴിഞ്ഞു മടങ്ങുന്നതിനിടെ ആയിരുന്നു സംഭവം.

ലോവര്‍ ക്യാമ്പില്‍ താമസിച്ച് കൂലിപ്പണി ചെയ്തു വരികയാണ് സരസ്വതിയും ഭര്‍ത്താവും. അഴകേശന്‍ എന്നയാളുടെ പറമ്പില്‍ ജോലിക്ക് പോയിട്ട് തിരികെ വരുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഭര്‍ത്താവിനൊപ്പം വനാതിര്‍ത്തിയുലൂടെ പോകുമ്പോള്‍ വനത്തില്‍ നിന്നുമെത്തിയ കാട്ടാനയാണ് ഇവരെ ആക്രമിച്ചത്.

ആനയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ സരസ്വതിയെ ഉടന്‍ തന്നെ ഗൂഡല്ലൂരിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കമ്പം സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

You may also like

Leave a Comment