പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ പൊതുജനാരോഗ്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ തായ്ലാന്റിലെ മഹിദോള്‍ സര്‍വകലാശാലയുമായി സഹകരിച്ച് രണ്ട് ദിവസത്തെ ആരോഗ്യ പ്രചാരണ ദേശീയ ശില്‍പശാല സംഘടിപ്പിച്ചു. വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. വിന്‍സെന്റ് മാത്യു ഉദ്ഘാടനം ചെയ്തു. ഹൈദരാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പബ്ലിക് ഹെല്‍ത്ത് പ്രൊഫസര്‍ ജോസ്യുല കെ ലക്ഷ്മി ആരോഗ്യ പ്രചാരണം – വിദ്യാഭ്യാസവും പരിശീലനവും എന്ന വിഷയത്തിലും മഹിദോള്‍ സര്‍വകലാശാല പൊതുജനാരോഗ്യ വിഭാഗം ഡപ്യൂട്ടി ഡീന്‍ പ്രൊഫ. സൂപ്പാ പെംഗ്പിഡ് ആരോഗ്യ മേഖലയിലെ വിവിധ ശാഖകളിലെ പാഠ്യപദ്ധതിയില്‍ ആരോഗ്യ പ്രചാരണം ഉള്‍പ്പെടുത്താന്‍ സഹായിക്കുന്നതിനു വേണ്ടിയുള്ള മാര്‍ഗങ്ങള്‍ എന്ന വിഷയത്തിലും പ്രഭാഷണം നടത്തി. ഡോ. അരുണ്‍ പി.വി, ഡോ. അഞ്ജു രാമചന്ദ്രന്‍, ഡോ. ആര്യ സോമനാഥന്‍ എന്നിവര്‍ വിവിധ സെഷനുകള്‍ നയിച്ചു. ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ നിന്നുള്ള അധ്യാപകരും വിദഗ്ധരും പങ്കെടുത്തു. ആരോഗ്യ പ്രചാരണത്തെ അക്കാദമിക് പ്രോഗ്രാമുകളിലേക്ക് സമന്വയിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചയും നടന്നു. ഡോ. എലിസബത്ത് മാത്യൂസ് സ്വാഗതവും ഡോ. ജയലക്ഷ്മി രാജീവ് നന്ദിയും പറഞ്ഞു.
കേരള കേന്ദ്ര സര്‍വകലാശാലയില്‍ ആരോഗ്യ പ്രചാരണ ശില്‍പശാല സംഘടിപ്പിച്ചു
27
previous post