എട്ട് ദിവസത്തിനിടെ മൂന്നാമത്തെ വലിയ വിമാന ദുരന്തം; അമേരിക്കയില്‍ വീണ്ടും വിമാനം തകര്‍ന്നു, 10 മരണം
കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ അലസ്‌കയില്‍ നടക്കുന്ന ഏറ്റവും വലിയ അപകടങ്ങളിലൊന്നാണ് ഈ വിമാനാപകടമെന്നാണ് വിലയിരുത്തല്‍
വാഷിങ്ടണ്‍: അമേരിക്കയില്‍ നിന്ന് കാണാതായ പ്രാദേശിക വിമാനം തകര്‍ന്ന് വീണ നിലയില്‍ കണ്ടെത്തി. അലസ്‌കയില്‍ നിന്ന് വ്യാഴാഴ്ച പുറപ്പട്ട വിമാനമാണ് കടലില്‍ തകര്‍ന്ന് വീണ നിലയില്‍ കണ്ടെത്തിയത്. ബെറിങ് എയര്‍ കമ്യൂട്ടര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 10 പേരും മരിച്ചെന്ന് യു എസ് ഗാര്‍ഡ് അറിയിച്ചു. ഒരു പൈലറ്റും ഒമ്പത് യാത്രക്കാരുമായിരുന്നു വിമാനത്തിലുണ്ടായത്.
അലാസ്‌കയിലെ നോം സിറ്റിയില്‍ നിന്നും 34 മൈല്‍സ് അകലെയാണ് യാത്രാ വിമാനം കണ്ടെത്തിയത്.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഉനലക്ലീറ്റില്‍ നിന്നാണ് വിമാനം യാത്ര തിരിച്ചത്. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ നടക്കുന്ന ഏറ്റവും വലിയ അപകടങ്ങളിലൊന്നാണ് ഈ വിമാനാപകടമെന്നാണ് വിലയിരുത്തല്‍. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തിയപ്പോഴാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടത്. ഉടന്‍ തന്നെ രണ്ട് രക്ഷാപ്രവര്‍ത്തകരെ അന്വേഷണത്തിനായി താഴ്ത്തി ഇറക്കി. അപകടകാരണം വ്യക്തമായിട്ടില്ല. പ്രദേശത്ത് ചെറിയ രീതിയില്‍ മഞ്ഞുവീഴ്ച ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.