27 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യ തലസ്ഥാനത്ത് അധികാരം പിടിച്ചിരിക്കുകയാണ് ബിജെപി. 2015ലും 2020ലും വാശിയേറിയ പോരാട്ടങ്ങള്‍ ബിജെപി നടത്തിയെങ്കിലും മികച്ച പ്രകടനം എന്ന നിലയിലേക്ക് എത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ മൂന്നാം മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേക്ക് എത്തിയതോടെ ഡല്‍ഹി നിയമസഭയിലും പൊട്ടിത്തെറികള്‍ക്ക് വഴിവെച്ചു. ഡല്‍ഹി നിയമതെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യ തലസ്ഥാനം നിരവധി രാഷ്ട്രീയ നാടകങ്ങള്‍ക്കാണ് വേദിയായത്. അരവിന്ദ് കെജ്രിവാളിന്റെ ജയില്‍ പ്രവേശനം മുതല്‍ അതിഷിയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള വരവ് വരെ ചര്‍ച്ചയായി.
ഡല്‍ഹി നിയമസഭയുടെ തെരഞ്ഞെടുപ്പ് ഫലത്തില്‍ ബിജെപിയുടെ വിജയത്തിനപ്പുറം വീണ്ടും ഒരു മോദി മാജിക് കൂടിയാണ് ചര്‍ച്ചയാകുന്നത്. മോദി തരംഗം അവസാനിച്ചിട്ടില്ലെന്ന് രേഖപ്പെടുത്തുന്ന ഒരു തെരഞ്ഞെടുപ്പാണ് ഡല്‍ഹിയില്‍ കാണാന്‍ കഴിയുന്നത്. കൃത്യമായ ആസൂത്രണത്തോടെ തെരഞ്ഞെടുപ്പിനെ ബിജെപി സമീപിച്ചത്. എഎപിയുടെ ഭരണപരാജയങ്ങള്‍ തുറന്നുകാട്ടുക, ഭിന്നിപ്പുണ്ടാക്കുന്ന പ്രതികരണങ്ങള്‍ ഒഴിവാക്കുക, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തെ സ്വാധീനിക്കുക, പ്രധാന മണ്ഡലങ്ങളില്‍ വിജയസാധ്യത വര്‍ദ്ധിപ്പിക്കുന്നതിന് തന്ത്രപരമായി സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ബഹുമുഖമായതാണ് ബിജെപിയുടെ ഗെയിം പ്ലാന്‍.
രാജ്യ തലസ്ഥാനത്ത് ഇനി താമരക്കാലം: മോദി പ്രഭാവത്തില്‍ ഡല്‍ഹി പിടിച്ച് ബിജെപി
35