എസ്.ഇ.യു ഹോസ്ദുര്‍ഗ് താലൂക്ക് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ തുടങ്ങി

കാഞ്ഞങ്ങാട്:- സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ (എസ്.ഇ.യു.) സംസ്ഥാന വ്യാപകമായി നടത്തുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായുള്ള ഹോസ്ദുര്‍ഗ് താലൂക്ക് തല ക്യാമ്പയിന്‍ തുടങ്ങി.

ക്യാമ്പയിന്റെ ഉദ്ഘാടനം ഹോസ്ദുര്‍ഗ് താലൂക്ക് ഓഫീസ് പരിസരത്ത് കാഞ്ഞങ്ങാട് നഗരസഭാ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റുമായ എം.പി ജാഫര്‍ നിര്‍വ്വഹിച്ചു. എസ്.ഇ.യു. സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.എം ഷഫീക്ക് മുഖ്യാതിഥിയായി. താലൂക്ക് പ്രസിഡന്റ് ഇക്ബാല്‍ ടി.കെ. അദ്ധ്യക്ഷത വഹിച്ചു . സലീജ വലിയപറമ്പ മെമ്പര്‍ഷിപ്പ് ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറി ഒ. എം ശിഹാബ്, ട്രഷറര്‍ സിയാദ് പി , വൈസ് പ്രസിഡന്റ് അഷ്‌റഫ് കല്ലിങ്കാല്‍ പ്രസംഗിച്ചു. സഫ്വാന്‍, അബ്ദുള്ള മാട്ടുന്തല, ഷറഫുദീന്‍ ,വിനീഷ് കുമാര്‍, ഷെഫിക്ക് ഇടുക്കി തുടങ്ങിയവര്‍ സംബന്ധിച്ചു.
താലൂക്ക് സെക്രട്ടറി റിയാസ് പടന്നക്കാട് സ്വാഗതവും
ട്രഷറര്‍ നജീബ് ബല്ല നന്ദിയും പറഞ്ഞു.

രുപാതെ
സെക്രട്ടറി: കിഷോര്‍ കുഞ്ഞത്തൂര്‍
ജോയിന്റ് സെക്രട്ടറിമാര്‍: രാമചന്ദ്ര ഭട്ടിപദവ്, സുനില്‍ ഭട്ടക്കള, പ്രഫുല്ല കളിയൂര്‍, പ്രകാശ് ഹൊസങ്കടി
ഖജാഞ്ചി: മനോജ് ഭട്ടിപദവ്
കമ്മിറ്റി അംഗങ്ങള്‍:
രവി മജല്‍, രവീന്ദ്ര കുലാല്‍, രോഹിത് ബെജ്ജ, ഗോപാല ദൈഗോളി, ബാലകൃഷ്ണ ഉജിരെ, പ്രതീഷ് തലപ്പാടി, ഹരീഷ് റീമാല്‍, നളിനി ഹൊസങ്കടി, രവിചന്ദ്ര ഷെട്ടി 15 പൈല്‍ എന്നിവരെയും പുതിയ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു.

Scroll to Top