Home Sports രഞ്ജി ട്രോഫി: ഹരിയാനക്കെതിരെ മുംബൈക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്‌

രഞ്ജി ട്രോഫി: ഹരിയാനക്കെതിരെ മുംബൈക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്‌

by KCN CHANNEL
0 comment

കൊല്‍ക്കത്ത: രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ ഹരിയാനക്കെതിരെ മുംബൈക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്. കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ മുംബൈയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 315നെതിരെ ഹരിയാന 301ന് എല്ലാവരും പുറത്താവുകയായിരുന്നു. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ അഞ്ചിന് 263 എന്ന നിലയിലായിരുന്നു ഹരിയാന. മുംബൈയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറിന് 52 റണ്‍സ് മാത്രം പിറകില്‍. എന്നാല്‍ 38 റണ്‍സിനിടെ ശേഷിക്കുന്ന എട്ട് വിക്കറ്റുകള്‍ കൂടി ഹരിയാനയ്ക്ക് നഷ്ടമായി. ആറ് വിക്കറ്റ് വീഴ്ത്തിയ ഷാര്‍ദുല്‍ ഠാക്കൂറാണ് മുംബൈയെ തകര്‍ത്തത്.

You may also like

Leave a Comment