കാസര്‍കോട് : കേരള ബഡ്ജറ്റില്‍ ചെറുകിട വ്യാപാരികള്‍ക്ക് തൊഴില്‍ നികുതിയില്‍ 270 ശതമാനം വര്‍ദ്ധനവ് വരുത്തിയ നടപടി പിന്‍വലിക്കുക , ഹരിത കര്‍മ്മ സേനയുടെ സേവനം ആവിശ്യമില്ലാത്ത വ്യാപാരികളെ യൂസര്‍ ഫീ നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കുക തുടങ്ങിയ ആവിശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കേരളത്തിലുടനീളം നടത്തുന്ന സമരത്തിന്റെ ഭാഗമായി 2025 ഫെബ്രവരി 14 ന് രാവിലെ 10.00 മണി മുതല്‍ കാസര്‍കോട് നഗരസഭ ആസ്ഥാനത്ത് ധര്‍ണ്ണാ സമരം സംഘടിപ്പിച്ചു. രാവിലെ 9.30 ന് പഴയ ബസ്സ് സ്റ്റാന്‍ഡ് വ്യാപാര ഭവന്‍ കേന്ദ്രീകരിച്ച് വ്യാപാരികള്‍ നഗരസഭാ ആസ്ഥാനത്തേക്ക് പ്രകടനം നടത്തി. കാസര്‍കോട് മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ ടി.എ ഇല്യാസിന്റെ അദ്ധ്യക്ഷതയില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറര്‍ ശ്രീ മാഹിന്‍ കോളിക്കര ഉദ്ഘാടനം ചെയ്തു. കെ.വി.വി.ഇ.എസ് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ എ.എ അസീസ്, ഭാരവാഹികളായ നെഹീം അങ്കോല,എം.എം.മുനീര്‍,അജിത് കുമാര്‍ ,ബി.എം അബ്ദുള്‍ കബീര്‍, മുഹമ്മദ് വെല്‍കം, പി.കെ രാജന്‍, യൂത്ത് വിംഗ് പ്രസിഡന്റ് നിസാര്‍ സിറ്റി കൂള്‍, വനിതാ വിംഗ് പ്രവര്‍ത്തക ചന്ദ്രമണി എന്നിവര്‍ ധര്‍ണ്ണയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
വ്യാപാരികള്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.
62