Home Kerala തലശ്ശേരിയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

തലശ്ശേരിയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

by KCN CHANNEL
0 comment

ബംഗളൂരുവില്‍ നിന്ന് വന്ന യുവാവ് ; തലശ്ശേരിയില്‍ പിടിയിലായത് എംഡിഎംഎയുമായി , കൊല്ലത്ത് കഞ്ചാവും പിടിച്ചു
കണ്ണൂര്‍ ചിറക്കല്‍ സ്വദേശി ആകാശ് കുമാര്‍ കെ പി (26) ആണ് 4.87 ഗ്രാം എംഡിഎംഎ യുമായി പിടിയി ലായത്. ബംഗളൂരുവില്‍ നിന്നാണ് പ്രതി മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്നത്

കണ്ണൂര്‍: തലശ്ശേരിയില്‍ എംഡിഎംഎയുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ചിറക്കല്‍ സ്വദേശി ആകാശ് കുമാര്‍ കെ പി (26) ആണ് 4.87 ഗ്രാം എംഡിഎംഎ യുമായി പിടിയിലായത്. ബംഗളൂരുവില്‍ നിന്നാണ് പ്രതി മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്നത്. തലശ്ശേരി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സുബിന്‍രാജും സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

അന്വേഷണ സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) ലെനിന്‍ എഡ്വേര്‍ഡ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രസന്ന, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുബീഷ് പി പി, സരിന്‍രാജ്, പ്രിയേഷ്, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) ഡ്രൈവര്‍ സുരാജ് എം എന്നിവരുമുണ്ടായിരുന്നു.

അതേസമയം, കൊല്ലം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ദിലീപ് സി പിയുടെ നേതൃത്വത്തിലുള്ള പരിശോധനയില്‍ 1.215 കിലോഗ്രാം കഞ്ചാവുമായി വടക്കേവിള സ്വദേശി അന്‍ഷാദ് എന്നയാളെ അറസ്റ്റ് ചെയ്തു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിധു കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ പ്രസാദ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഭിരാം, ജോജോ, ജൂലിയന്‍ ക്രൂസ്, അജിത്ത്, അനീഷ്, സൂരജ്, ബാലുസുന്ദര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഗംഗ എന്നിവരും കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.

You may also like

Leave a Comment