ലോകകപ്പിനിടെ മെസ്സിയെ വധിക്കാന്‍ പദ്ധതി; പൊലീസ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്

ലോകകപ്പിനിടെ ലിയോണല്‍ മെസ്സിയെ വധിക്കാന്‍ പദ്ധതിയിട്ടെന്ന് പൊലീസ് റിപ്പോര്‍ട്ട്. അറ്റ്ലാന്റ സ്റ്റേഡിയത്തില്‍ വച്ച് വധിക്കാന്‍ പദ്ധതിയിട്ടെന്നാണ് വിവരം. സ്പാനിഷ് പത്രമായ ഇന്‍ഫോര്‍മാസിയോണാണ് പൊലീസ് രേഖയിലെ വിവരങ്ങള്‍ പുറത്തുവിട്ടത്. കളിക്കാര്‍ക്കും ഒഫീഷ്യലുകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും നേരെ ഭീഷണികളുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ബോംബുകളും എആര്‍-15 (AR-15) റൈഫിളുമായി ഡാലസിലെ സ്റ്റേഡിയത്തിലേക്ക് മൂന്ന് പേര്‍ എത്തുന്നൂവെന്നാണ് അധികൃതര്‍ക്ക് ലഭിച്ച ഭീഷണി. മെസ്സിയുടെ പേര് പരാമര്‍ശിച്ചുകൊണ്ടാണ് ഭീഷണി ഉയര്‍ന്നത്. ജൂലൈ 7-ന് ഈജിപ്തിനെതിരെ നടന്ന അര്‍ജന്റീനയുടെ മത്സരവുമായി ബന്ധപ്പെട്ടായിരുന്നു മറ്റൊരു ഭീഷണി. മെസ്സിയെ കൊല്ലാനായി നാല് ബോംബുകളുമായി അറ്റ്‌ലാന്റ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാന്‍ ഒരാള്‍ വ്യക്തി ഒരുങ്ങുകയാണെന്ന് എക്‌സിലെ പോസ്റ്റില്‍ അവകാശപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

അറ്റ്‌ലാന്റയിലെ വേദിയിലുണ്ടായ ഭീഷണികളെത്തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. മത്സരത്തിനിടെ സ്റ്റേഡിയത്തില്‍ മൂന്ന് ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഭീഷണിയെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡും ഡോഗ് ഹാന്‍ഡ്ലര്‍മാരും കെ-9 (K-9) യൂണിറ്റുകളും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ടൂര്‍ണമെന്റിന്റെ സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ എഫ്ബിഐയുടെയും ഐപിസിസിയുടെയും (സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ പോലീസ് കോ-ഓപ്പറേഷന്‍) നേതൃത്വത്തിലുള്ള ഒരു സംയുക്ത ശൃംഖല ഉള്‍പ്പെട്ടിരുന്നു.

Scroll to Top