ഹൈദരാബാദിലെ NALSAR നിയമ സര്‍വകലാശാലയില്‍ നിന്ന് 2026-ല്‍ ബിരുദം നേടിയ ഒരു വിദ്യാര്‍ത്ഥിയെയും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ അഭിഭാഷകനായി ചേര്‍ക്കരുതെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ എല്ലാ സംസ്ഥാന ബാര്‍ കൗണ്‍സിലുകളോടും നിര്‍ദ്ദേശിച്ചു. ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതിനെതിരെ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണിത്.
കൗണ്‍സില്‍ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതുവരെ 2026-ല്‍ NALSAR-ല്‍ നിന്ന് നിയമ ബിരുദം നേടിയ ഒരു വിദ്യാര്‍ത്ഥിയെയും അഭിഭാഷകനായി ചേര്‍ക്കരുതെന്ന് ബിസിഐ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര പറഞ്ഞു. CJI സൂര്യകാന്തിന്റെ NALSAR കോണ്‍വൊക്കേഷന്‍ പങ്കാളിത്തത്തിനെതിരായ പ്രചാരണത്തിന് പിന്നിലുള്ളവരെക്കുറിച്ച് റിപ്പോര്‍ട്ട് തേടി.
അന്തിമ തീരുമാനം ഓഗസ്റ്റ് 19ന് എടുക്കുമെന്ന് BCI വ്യകത്മാക്കി. എന്നാല്‍ നടപടി പിന്‍വലിച്ചില്ലെങ്കില്‍ പ്രതിഷേധിക്കുമെന്ന് CJP അറിയിച്ചു. ബാര്‍ കൗണ്‍സില്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധിക്കും. അധ്യക്ഷനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി.




