നീലേശ്വരം പള്ളിക്കരയില്‍ കാറിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

കാസര്‍കോട്: നീലേശ്വരം പള്ളിക്കരയില്‍ കാറിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. പള്ളിക്കര കനത്താട്ടിലെ പത്മനാഭന്‍ നായനാര്‍ (75) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം. നീലേശ്വരത്തുനിന്ന് പയ്യന്നൂര്‍ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ടിയാഗോ കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പത്മനാഭനെ നീലേശ്വരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അപകടം വരുത്തിയ കാര്‍ നീലേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു.

Scroll to Top