Home World മടങ്ങിവരവിനൊരുങ്ങി സുനിത വില്യംസ്

മടങ്ങിവരവിനൊരുങ്ങി സുനിത വില്യംസ്

by KCN CHANNEL
0 comment

മടങ്ങിവരവിനൊരുങ്ങി സുനിത വില്യംസ്; സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം വിജയം

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപിച്ചു. ഇന്നു പുലര്‍ച്ചെ ഇന്ത്യന്‍ സമയം 4.33 ന് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. നാല് ബഹിരാകാശ സഞ്ചാരികളാണ് ക്രൂ ടെന്‍ പേടകത്തിലുള്ളത്. നാളെ രാവിലെ 9 മണിക്ക് ക്രൂ – 10 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്യും. നാസയോടൊപ്പം ചേര്‍ന്നാണ് സ്‌പേസ് എക്‌സ് ദൗത്യം നടത്തുന്നത്. മാര്‍ച്ച് 19-ന് സുനിത വില്യംസ് അടക്കം നാല് പേരുമായി പേടകം ഭൂമിയിലേക്ക് തിരിക്കും. ക്രൂ9ലാണ് ഇവര്‍ മടങ്ങിയെത്തുന്നത്.

ലോഞ്ച് പാഡിലെ സാങ്കേതിക തകരാര്‍ മൂലം മാര്‍ച്ച് 12-ന് മാറ്റി വച്ച ദൗത്യമാണിത്. ആന്‍ മക്ലെയിന്‍, നിക്കോള്‍ അയേഴ്‌സ്, ജാക്‌സ (ജപ്പാന്‍ എയ്റോസ്പേസ് എക്സ്പ്ലോറേഷന്‍ ഏജന്‍സി) ബഹിരാകാശയാത്രികന്‍ തകുയ ഒനിഷി, റോസ്‌കോസ്‌മോസ് ബഹിരാകാശയാത്രികന്‍ കിറില്‍ പെസ്‌കോവ് എന്നിവരുമായാണ് പേടകം പറന്നുയര്‍ന്നത്. ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും കഴിഞ്ഞ വര്‍ഷം ജൂണില്‍ ഐഎസ്എസില്‍ കുടുങ്ങിയത്.

നാസ കണക്കുകൂട്ടുന്നതിലും നേരത്തെ സുനിതയേയും ബുച്ചിനേയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ഉറ്റ സുഹൃത്തും ഉപദേഷ്ടാവുമായ ഇലോണ്‍ മസ്‌കിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമാണ് തന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് വഴി ഒരു ദൗത്യത്തിന് മസ്‌ക് സമ്മതം മൂളിയത്. എട്ട് ദിവസത്തെ ദൗത്യത്തിനായാണ് വില്‍മോറിനും വില്യംസിനും ഓര്‍ബിറ്റിംഗ് സ്റ്റേഷനില്‍ പോയിരുന്നത്. എന്നാല്‍ മടങ്ങിവരവ് നീണ്ടു പോവുകയായിരുന്നു.

You may also like

Leave a Comment