Home Kasaragod എം എസ് എസ് കാസര്‍കോട് യൂണിറ്റ് നോമ്പുതുറ സംഭാവന നല്‍കി

എം എസ് എസ് കാസര്‍കോട് യൂണിറ്റ് നോമ്പുതുറ സംഭാവന നല്‍കി

by KCN CHANNEL
0 comment

കാസര്‍കോട്, നെല്ലിക്കുന്ന് കടപ്പുറം ഫിര്‍ദൗസ് നഗര്‍ ബദരിയ മസ്ജിദിലേക്കുള്ള റമദാന്‍ നോമ്പുതുറ സംഭാവന എം എസ് എസ് യൂണിറ്റ് പ്രസിഡന്റ് ഹനീഫ് പി എം, സെക്രട്ടറി സമീര്‍ ആമസോണിക്സ് എന്നിവര്‍ ബദരിയ മസ്ജിദ് കമ്മിറ്റി സെക്രട്ടറി ജമാല്‍ ചക്ലിക്ക് കൈമാറി.
കഴിഞ്ഞ 22 വര്‍ഷമായി യാത്രക്കരുള്‍പ്പെടെ നിരവധി ആള്‍ക്കാര്‍ക്ക് വലിയ അശ്വാസകരമാവും വിധം വളരെ വിപുലമായ രീതിയില്‍ സംഘടിപ്പിച്ചു വരുന്ന ബദരിയ മസ്ജിദ് ഇഫ്താര്‍ ടെന്റ് ഏവരുടെയും പ്രശംസ അര്‍ഹിക്കുന്നതാണന്ന് നേതാക്കള്‍ അറിയിച്ചു.
ചടങ്ങില്‍ ബദരിയ മസ്ജിദ് കമ്മിറ്റി ട്രഷറര്‍ ഹമീദ് ബദ്രിയ, വൈസ് പ്രസിഡണ്ടുമാരായ നിസാര്‍ കൊട്ടിഗെ, സുബൈര്‍ പടപ്പില്‍, ജോ. സെക്രട്ടറി അന്‍സാരി കൊട്ടിഗെ തുടങ്ങിയവര്‍ സന്നിഹിതരായി.

You may also like

Leave a Comment