ആശാവര്‍ക്കര്‍മാരുടെ് സമരം 37-ാം ദിവസത്തിലേക്ക്. സെക്രട്ടറിയേറ്റിനു മുന്നിലെ രാപ്പകല്‍ സമരത്തിന് തുടര്‍ച്ചയായി ഈ മാസം 20 മുതല്‍ നിരാഹാര സമരം തുടതുടങ്ങും. ആദ്യഘട്ടത്തില്‍ മൂന്നു പേരായിരിക്കും നിരാഹാരസമരത്തില്‍ ഭാഗമാവുകയെന്നും പിന്നാലെ മറ്റുള്ളവരും പങ്കാളികളാകും. 20-ാം തീയതി രാവിലെ 11 മണിയോടെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. രാപ്പകല്‍ സമര കേന്ദ്രത്തില്‍ തന്നെയായിരിക്കം ആശ വര്‍ക്കര്‍മാര്‍ നിരാഹാരമിരിക്കുക.
ആവശ്യങ്ങള്‍ അംഗീകരിക്കാത്ത സര്‍ക്കാരിന് മുന്നില്‍ സമര ശൈലി മാറ്റി ആശാവര്‍ക്കേഴ്‌സ് തീരുമാനം. സമരത്തിന്റെ മുപ്പത്തിയാറാം ദിവസമായാ ഇന്നലെ നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധം റോഡുപരോധമായ് മാറി. നിരവധി നേതാക്കളും സംഘടനകളും സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി എത്തി
എന്‍എച്ച്എം ഏര്‍പ്പെടുത്തിയ പരിശീലനക്ലാസ് ബഹിഷ്‌കരിച്ചാണ് ആശാവര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റ് പടിക്കലെ സമരപ്പന്തലിലെത്തിയത്. പ്രതിരോധിക്കാന്‍ ബാരികേടും സന്നാഹങ്ങളുമായി പൊലീസും നേരത്തെ നിലയുറപ്പിച്ചിരുന്നു. 10.30 യോടെ സെക്രട്ടറിയേറ്റ് ഉപരോധമാരംഭിച്ചു.
ആശാവര്‍ക്കര്‍മാരുടെ സമരം ഇന്ന് 37-ാം ദിവസത്തിലേക്ക്; വ്യാഴാഴ്ച മുതല്‍ നിരാഹാര സമരം
34
previous post