ദുബായ്: കഴിഞ്ഞ ദിവസം അന്തരിച്ച സാമൂഹ്യ പ്രവര്‍ത്തകനും യുവ വ്യാപാരിയുമായ സിറാജ് അഡൂരിന്റെ അനുസ്മരണവും പ്രാര്‍ത്ഥന സദസ്സും ദുബായ് സത്യധാര സെന്ററില്‍ ദുബായ് കെഎംസിസി ദേലംപാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു . മൈസൂര്‍ കെഎംസിസി പ്രവര്‍ത്തകന്‍ ആയിരുന്ന സിറാജ് നാട്ടില്‍ യൂത്ത് ലീഗില്‍ സജീവ പ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് മരണത്തിനു കീഴടങ്ങുന്നത്. എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകനും വോയ്‌സ് ഓഫ് അഡൂര്‍ സാസ്‌കാരിക കൂട്ടായ്മയുടെ പ്രസിഡന്റുമായ സിറാജിന്റെ മരണം അഡൂര്‍ മേഖലയ്ക്കാകെ വലിയ നഷ്ടമാണെന്ന് യോഗം വിലയിരുത്തി. കബീര്‍ അസ്അദി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി ,പ്രസിഡന്റ് സിദ്ദീഖ് അഡൂര്‍ അദ്ധ്യക്ഷത വഹിച്ചു. ജമാല്‍ ദേലംപാടി സ്വാഗതം പറഞ്ഞു ഖാലിദ് കൊറ്റുമ്പ നന്ദി പറഞ്ഞു. ശിഹാബ് പരപ്പ , അഷ്റഫ് എം എ ,അബ്ദുല്ല അഡൂര്‍ ,അഷ്റഫ് സി എ,മൊയ്ദീന്‍ എം എ, മജീദ് അസ്ഹരി, സിദ്ധീഖ് പള്ളങ്കോട് ,റിഷാദ് പരപ്പ , ഇഹ്‌സാന്‍ പള്ളത്തൂര്‍ , സിയാദ് , നിസാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു…
41
previous post