51
പെരുമ്പള : 13 വര്‍ഷം മുന്‍പ് കളഞ്ഞുപോയ സ്വര്‍ണ മാല ഉടമസ്ഥന് തിരിച്ചു നല്‍കി തൊഴിലുറപ്പ് പ്രവര്‍ത്തകര്‍. പെരുമ്പള കുണ്ടയിലെ പ്രസീത – പ്രകാശന്‍ ദമ്പതികളുടെ മകളുടെ സ്വര്‍ണ മാലയാണ് 13 വര്‍ഷം മുന്‍പ് കളഞ്ഞുപോയത്. കാണാതായ സ്വര്‍ണ മാല തൊഴിലുറപ്പ് പ്രവര്‍ത്തകയായ കാര്‍ത്ത്യായണി എന്നവര്‍ക്കാണ് ലഭിച്ചത്. കയ്യില്‍ കിട്ടിയ ഉടനെ തന്നെ ഉടമസ്ഥനെ കണ്ടെത്തി തിരിച്ചു നല്‍കുകയായിരുന്നു. ലീല, പത്മാവതി, ഗൗരി, രോഹിണി, ലീല, ശോഭ, ശാന്ത, ശ്യാമള, എന്നീ തൊഴിലുറപ്പ് പ്രവര്‍ത്തകരും കൂടെയുണ്ടായിരുന്നു.