കുമ്പള: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അറബി തര്‍ജമയില്‍ എ ഗ്രേഡ് നേടിയ നഫീസ അല്‍ബിഷ ബിന്‍ത് അബൂ ബദ്രിയ നഗര്‍, ജൂനിയര്‍ ഐ ലീഗ് ഫുട്‌ബോളിലെ ജില്ലയിലെ മികച്ച താരം മുഹമ്മദ് റഫീഖ് അന്‍സാര്‍ അംഗഡിമുഗര്‍ എന്നിവരെ ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദി അനുമോദിച്ചു.
കുമ്പള റോയല്‍ ഖുബ ഹോട്ടലില്‍ നടന്ന ഇഫ്താര്‍ സ്‌നഹവിരുന്നില്‍ കാസറഗോഡ് എം പി ശ്രി രാജ് മോഹന്‍ ഉണ്ണിത്താന്‍ ഉപഹാരവും കല്ലട്രമാഹിന്‍ ഹാജി, സയ്യിദ് ഷമീം തങ്ങള്‍ കുമ്പോല്‍ സ്‌നേഹ സമ്മാനങ്ങളും വിതരണം ചെയ്തു.
ചടങ്ങില്‍ എ കെ ആരിഫ് ആദ്യക്ഷത വഹിച്ചു.
വേദി ജനറല്‍ കണ്‍വീനറും കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ആദ്യക്ഷ നുമായ അഷ്റഫ് കര്‍ള സ്വാഗതം പറഞ്ഞു.
സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ വ്യവസായ രംഗത്തെ പ്രമുഖരായ ടി പി രഞ്ജിത്ത്, ഗഫൂര്‍ എരിയാല്‍, അസീസ് മെരിക്കെ, മഞ്ജു നാഥ ആള്‍വ, സി എ സുബൈര്‍, സുകുമാരന്‍ കുതിര പ്പാടി, യൂ.പി താഹിറ യുസഫ്, ജമീല സിദ്ധീഖ്, ഹനീഫ പാറ, നാസര്‍ മൊഗ്രാല്‍, ബി എ റഹിമാന്‍, സഫൂറ, നാസര്‍ ചെര്‍ക്കളം, കബീര്‍ ചേര്‍ക്കളം, ഖലീല്‍ മാസ്റ്റര്‍, അലി മാവിനകട്, ഇബ്രാഹിം മുണ്ട്യത്തടുക്ക, സത്താര്‍ ആരിക്കാടി, ഖയും മാന്യ, ഇബ്രാഹിം ബത്തേരി തുടങ്ങിയവര്‍ സംസാരിച്ചു.
നൂറില്‍പരം അഥിതികള്‍ സംബന്ധിച്ച ഇഫ്ത്താര്‍ സ്‌നേഹ വിരുന്ന് കുമ്പളക്ക് സൗഹാര്‍ദ ത്തിന്റെ പുതിയ അനൂഭുതി സമ്മാനിച്ചു.
മുഹമ്മദ് കുഞ്ഞി കുമ്പോല്‍ നന്ദി പറഞ്ഞു.