19
നിര്‍ധരര്‍ക്ക് റമദാനിന് കൈത്താങ്ങായി. ഐ എന്‍ എല്‍ തളങ്കര മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മില്ലത്ത് സാന്ത്വാനം പദ്ധതിയുടെ കീഴില്‍ ഇപ്രാവശ്യത്തെ റംസാന്‍ റിലീഫിന്റെ കിറ്റു വിതരണ ഉദ്ഘാടനം മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞാമു നെല്ലിക്കുന്ന് നിര്‍വ്വഹിച്ചു.
യോഗം കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് ഗഫൂര്‍ ഹാജി ഉദ്ഘാടനം ചെയ്തു തളങ്കര മേഖലാ കമ്മിറ്റി പ്രസിഡണ്ട് സിദ്ധീഖ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുജാഉദ്ദീന്‍ സ്വാഗതം പറഞ്ഞു. നാഷനല്‍ പ്രവാസി ലീഗ് സംസ്ഥാന ഖജാഞ്ചി എന്‍ എം അബദുല്ല, മുനിസിപ്പല്‍ കമ്മിറ്റി ഖജാഞ്ചി ഉമൈര്‍ തളങ്കര അനുമോദ പ്രസംഗം നടത്തി. അന്‍വര്‍, അഷ്‌റഫ് ,മനാഫ്, ഖാലിദ്, ഹുസൈന്‍ ഒബാമ, കാദര്‍ ബാങ്കോട് ശാശു കോളിയാട് എന്നിവര്‍ സംബന്ധിച്ചു. അഷ്‌റഫ് നന്ദിയും പറഞ്ഞു