31
കാസര്‍കോട്: ഉദുമ, കാപ്പിലിലെ പ്രമുഖ കര്‍ഷകന്‍ കെ.എം അബ്ദുല്ല (50) എന്ന ചാണ്ടി അന്തരിച്ചു. മുന്‍ പ്രവാസിയാണ്. നാട്ടില്‍ തിരിച്ചെത്തിയതോടെയാണ് കാര്‍ഷിക മേഖലയിലേക്ക് തിരിഞ്ഞത്. മികച്ച കര്‍ഷകനുള്ള പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള അബ്ദുല്ല മികച്ച ക്ഷീര കര്‍ഷകനുമാണ്. ക്ഷീര കര്‍ഷകരുടെ കൂട്ടായ്മയായ കെ.കെ.കെ.എസിന്റെ സജീവപ്രവര്‍ത്തകന്‍ കൂടിയായിരുന്നു. പിതാവ്: പരേതനായ മുഹമ്മദ് കുഞ്ഞി. ഭാര്യ: മൈമൂന (ഉദുമ). ഏകമകന്‍: അജ്മല്‍ (ദുബായ്). സഹോദരങ്ങള്‍: ഇബ്രാഹിം (കുണിയ), അബ്ദുല്‍ റഹ്‌മാന്‍. കെ.എം അബ്ദുല്ലയുടെ ആകസ്മിക വേര്‍പാട് നാടിനെ കണ്ണീരിലാഴ്ത്തി.